കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് പടിഞ്ഞാറ് കല്ലുംമൂട്ടിൽ കടവ് (ചെറിയഴീക്കൽ) റോഡിൽ പുതുക്കി നിർമിച്ച പാലം ഉദ്ഘാടനം ചെയ്തു. ഒന്നാം തഴത്തോടിന് കുറുകെയുള്ള അറുപത് വർഷത്തിലധികം പഴക്കമുള്ള പാലമാണ് പുതുക്കി നിർമിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാ അധ്യക്ഷ ഇ. സീനത്ത്, ഉപാധ്യക്ഷൻ ആർ. രവീന്ദ്രൻപിള്ള, സ്ഥിരംസമിതി അധ്യക്ഷൻ പി. ശിവരാജൻ, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, കൗൺസിലർ എൻ.സി. ശ്രീകുമാർ, സുരേഷ് പനക്കുളങ്ങര, ബി. മോഹൻദാസ്, ജെ. ജയകൃഷ്ണപിള്ള, എൻ. അജയകുമാർ, കെ.ആർ. രാജേഷ്, കാട്ടൂർ ബഷീർ, ഷിബാബ് എസ്. പൈനംമൂട് തുടങ്ങിയവർ സംസാരിച്ചു.