സൗജന്യ മെഡിക്കൽ ക്യാമ്പ്, വസ്ത്രവിതരണം, ഉച്ചഭക്ഷണ വിതരണം എന്നിവ സംഘടിച്ചു….

കരുനാഗപ്പള്ളി : താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സഹകരണത്താൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, സൗജന്യവസ്ത്രവിതരണം, ഉച്ചഭക്ഷണ വിതരണം എന്നിവ സംഘടിച്ചു, മെഡിക്കൽ ക്യാമ്പിന് ഡോക്ടർ സുനിൽ കുമാർ നേത്യത്വം നൽകി.

ചങ്ങൻകുളങ്ങര സായീശം വ്യദ്ധസദനത്തിൽ നടന്ന ചടങ്ങ് ചവറ കുടുംബകോടതി ജഡ്ജി വി.എസ്. ബിന്ദുകുമാരി ഉദ്ഘാടനം ചെയ്തു. സായീശം വ്യദ്ധസദനം പ്രതിനിധി എൻ മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ എ കെ വിജയൻ മുഖ്യ അതിഥിയായി. സായീശം, സബർമതി എന്നീ വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്കായി ഇന്ത്യൻ ബാങ്ക് എ.ജി.എം. വിനോദ്, കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി എസ് അനിഷ് രാജ്, കരുനാഗപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി എൻ കെ ബാലസുബ്രഹ്മണ്യം, ഇന്ത്യൻ ബാങ്ക് കരുനാഗപ്പള്ളി സീനിയർ മാനേജർ സി അനിൽകുമാർ, ഇന്ത്യൻ ബാങ്ക് വവ്വാക്കാവ് മാനേജർ കെ പി മഹേശ്വരി, ഓച്ചിറ സബ്ബ് ഇൻസ്പെക്ടർ നൗഫൽ, ബിജു മുഹമ്മദ് എൻ കെ പാരാലീഗൽ വോളണ്ടിയർ ജെ ശങ്കരപിള്ള എന്നിവർ സംസാരിച്ചു. പാരാലീഗൽ വോളണ്ടിയർമാരായ മുഹമ്മദ് സാലി, സരയു ദേവി, സിന്ധു, അജിതാ പ്രദീപ്, വിജി, സജിതകുമാരി എന്നിവർ നേത്യത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !