കരുനാഗപ്പള്ളി : വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പൊരുക്കി ഗ്രന്ഥശാലാ പ്രവർത്തകർ. ചങ്ങൻകുളങ്ങര ഐക്യകേരള ഗ്രന്ഥശാലാ പ്രവർത്തകരാണ് ക്യാമ്പ് സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഗുരുസംഗമം പദ്ധതിയുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വവ്വാക്കവ് ശാന്തിഭവനിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ വിശ്വനാഥൻ അധ്യക്ഷനായി.സെക്രട്ടറി രാമചന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. വർഗ്ഗീസ് തരകൻ ,പദ്ധതി കോ-ഓർഡിനേറ്റർ എം. സുരേഷ്കുമാർ, രാമചന്ദ്രപണിക്കർ എന്നിവർ സംസാരിച്ചു. ഓച്ചിറ കുമ്പളത്തു ശങ്കുപ്പിള്ള മെമ്മോറിയൽ ആയൂർവ്വേദാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിന് ഡോ മിനികുമാരി, ഡോ ആര്യ ആർ കൃഷ്ണൻ, ലൈബ്രേറിയൻ മായ എന്നിവർ നേതൃത്വം നൽകി.
Copyright © 2003-2024 karunagappally.com Developed by Sudheesh.R