കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസുകളും പരിസരവും ശുചീകരിച്ചു കൊണ്ട് വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി : മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകളും, പരിസരവും ശുചീകരിച്ച് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ. കെഎസ്ആർടിസി ബസ്സ്റ്റാന്റും, ബസുകളും വൃത്തിയാക്കുകയും, ലഹരിയ്ക്കെതിരെ ബസുകളിലും പൊതു സ്ഥലങ്ങളിലും സ്റ്റിക്കറുകൾ പതിച്ചുമാണ് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സേവന ദിനത്തിന് തുടക്കം കുറിച്ചത്.


ബസ് സ്റ്റാന്റിൽ നടന്നപ പരിപാടി എംഎൽഎ ആർരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗാരേജിലെ നിരവധി ബസുകൾ വിദ്യാർത്ഥികൾ വൃത്തിയാക്കി. അദ്ധ്യാപകരും പങ്കാളികളായി. വയോധികരായപൂർവ്വ രക്ഷകർത്താക്കളെ ചടങ്ങിൽ ആദരിച്ചു.ഗാന്ധി ക്വിസ് മത്സരവും സംഘടിപ്പിച്ചു.പിടിഎ പ്രസിഡന്റ് അനിൽപാലവിള, കൗൺസിലർമാരായ എൻ സി ശ്രീകുമാർ, സി വിജയൻപിള്ള, ഷാജഹാൻ രാജധാനി, ഷിഹാബ് എസ് പൈനുംമൂട്, എൻഎസ്എസ് ഓഫീസർ എൽ ഗീതകുമാരി, എ അഷ്‌റഫ്, നിജാം ബഷി എന്നിവർ സംസാരിച്ചു. എൻഎസ്എസ് ദത്തെടുത്ത കുലശേഖരപുരം മൂന്നാം വാർഡ് അംഗൻവാടിക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പ്രളയബാധിതരെ സഹായിക്കാനായി ബസ് സ്റ്റാന്റിൽ പായസ മേളയും, കൂട്ടുകാരന് കൂടൊരുക്കാം പദ്ധതിയിലൂടെ സ്കൂളിലെ നിർദ്ധന വിദ്യാർത്ഥിയ്ക്ക് വീടൊരുക്കുന്നതിലൂടെയും സ്കൂളിലെ എൻഎസ്എസ് യൂണീറ്റ് ശ്രദ്ധ നേടിയിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !