കരുനാഗപ്പള്ളി : രക്തദാനത്തിന്റെ സന്ദേശം പകർന്ന് കുട്ടിപ്പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ സന്ദേശറാലി നടന്നു. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ദിനാചരണത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. പ്ലഡ് കാർഡുകളും സന്ദേശ ഗീതങ്ങളുമായി നടന്ന റാലി ടൗൺ ചുറ്റി താലൂക്ക് ആശുപത്രിയിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം നഗരസഭാ ചെയർപെഴ്സൺ എം ശോഭന ഉദ്ഘാടനം ചെയ്തു. ആർ എം ഒ ഡോ അനൂപ് കൃഷ്ണൻ സന്ദേശം നൽകി. വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള, കൗൺസിലർ ശക്തികുമാർ ,എ എസ് ഐ ഉത്തരകുട്ടൻ, എസ് പി സി കോ-ഓർഡിനേറ്റർ ശ്രീലത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നസീർ എന്നിവർ സംസാരിച്ചു.
Copyright © 2003-2025 karunagappally.com Developed by Sudheesh.R