കരുനാഗപ്പള്ളി : ലൈബ്രറി കൗൺസിൽ മുനിസിപ്പൽ തല ബാലോത്സവം നടന്നു. ലാലാജി ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ 14 അംഗ ഗ്രന്ഥശാലകളിൽ നിന്നായി 250 ഓളം കുട്ടികൾ പങ്കെടുത്തു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 14 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാർ സമ്മാനദാനം നിർവ്വഹിച്ചു. നേതൃസമിതി കൺവീനർ എ. സജീവ് സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം ആർ കെ ദീപ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം സുരേഷ് കുമാർ, അൾഡ്രിൻ, പ്രതീഷ്, എസ് അനിൽകുമാർ, ബി പ്രദീപ് ,സി രാജേഷ്, എൻ ഉത്തമൻ, പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.