ചിത്രരചനാ, ക്വിസ്, പ്രബന്ധ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നു….

കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ വിദ്യാർത്ഥികൾക്കായി ഗാന്ധി കലോത്സവം എന്ന പേരിൽ ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ, ക്വിസ്, പ്രബന്ധരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

2021 ഒക്ടോബർ 05 ന് ഉച്ചക്ക് 2 മണിക്ക് ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്. എസ്. എസ്. സ്കൂളിൽ വച്ചാണ് മത്സരങ്ങൾ. യു.പി., ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും 9847530274 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്. ഒക്ടോബർ 5 രാവിലെ 10 ന് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !