കരുനാഗപ്പള്ളി പുതിയകാവിൽ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പുതിയകാവിൽ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പാലക്കാട്, ആലത്തൂർ സ്വദേശികളായ ലോറി ഡ്രൈവർ നൗഷാദ്, ലോറിയിലുണ്ടായിരുന്ന അൻസാരിക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്.

നെടുമങ്ങാട് നിന്നും, പാലക്കാട്ടേക്ക് റബ്ബർ പാലുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഡിവൈഡർ തുടങ്ങുന്ന ഭാഗത്ത് മുന്നറിയിപ്പ് ഇല്ലാത്തതാണ്‌ അപകട കാരണം. റബർ പാൽ കട്ടിയാകാതിരിക്കാൻ ചേർക്കുന്ന അമോണിയയുടെ ഗന്ധം പരന്നത് പരിഭ്രാന്തി പരത്തി.

കരുനാഗപ്പള്ളി ഫയർഫോഴ്സും, പോലീസും ചേർന്ന് ക്രയിൻ ഉപയോഗിച്ച് ലോറി ഉയർത്തി ദേശീയപാത ക്ലീൻ ചെയ്ത ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
ലോറിയിലുണ്ടായിരുന്ന ക്യാൻ തെറിച്ച് വീണ് അതുവഴി വരുകയായിരുന്ന കാറിനും അപകടം പറ്റിയിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !