ചിറ്റുമൂല മേൽപ്പാല നിർമ്മാണം തീരുമാനങ്ങൾ വേഗത്തിലാകുന്നു….

കരുനാഗപ്പള്ളി : ചിറ്റുമൂല റെയിൽവേ പാലം നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥലമുടമകളുടെ ആശങ്കയും വില സംബന്ധിച്ചുമുള്ള കാര്യങ്ങൾ പരിഹരിക്കാൻ കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിൽ ചേർന്ന സ്ഥല ഉടമകളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കുന്ന വസ്തുവിന് ആക്ട് പ്രകാരമുള്ള തുക നൽകാൻ തീരുമാനിച്ചു. ഇതിൻപ്രകാരം സെൻറ് ഒന്നിന് 721162 രൂപ (ഏഴ് ലക്ഷത്തി ഇരുപത്തി ഒരായിരത്തി ഒരുന്നൂറ്റി അറുപത്തി രണ്ട്) നഷ്ടപരിഹാര തുകയായി ലഭിക്കും.

ബന്ധപ്പെട്ട സ്ഥലത്തെ കെട്ടിടങ്ങളുടെ കളുടെ വില നിർണ്ണയിക്കുവാൻ പി.ഡബ്ല്യു.ഡി. ബിൽഡിങ് സെക്ഷൻ എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. മരങ്ങളുടെ വില നിർണ്ണയിക്കുവാൻ സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ചുമതലപ്പെടുത്തി.
രണ്ടാഴ്ചയ്ക്കകം വില നിർണയിച്ച് സമർപ്പിക്കും

ഇതിനുശേഷം ഡി.വി.എസ്. (വസ്തുവിനെയും കെട്ടിടങ്ങളുടെയും ഫൈനൽ വില) നിർണ്ണയിക്കും. ആറുപത് ദിവസത്തെ നോട്ടീസ് കാലാവധിക്കുശേഷം അവാർഡ് പാസാക്കുകയും തുടർന്ന് സ്ഥലം ഉടമകൾ തഹസിൽദാറിനെ സമീപിച്ച് മതിയായ രേഖകൾ കൈമാറുന്ന പക്ഷം നഷ്ടപരിഹാരത്തുക കൈപ്പറ്റാവുന്നതുമാണ്.

യോഗത്തിൽ സി.ആർ.മഹേഷ് എം.എൽ.എ, കൊല്ലം ഡി.ഡി.സി, കെ.ആസിഫ്, അർ.ബി.ഡി.സി.കെ. ജനറൽ മാനേജർ, പിഡബ്ല്യുഡി ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കിഫ്‌ബി തഹസിൽദാർ, തഴവാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സദാശിവൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാമചന്ദ്രൻ, സ്ഥലമുടമ പ്രതിനിധി അഡ്വക്കേറ്റ് എം.എ.ആസാദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബദറുദ്ദീൻ പാപ്പാൻകുളങ്ങര, നിസ തൈക്കൂട്ടത്തിൽ, ഷാനിമോൾ പുത്തൻവീട്ടിൽ എന്നിവർ സന്നിഹിതരായി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !