സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 71-ാം ജന്മദിനം സേവാസമർപ്പൺ അഭിയാൻ ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി. കുലശേഖരപുരം ഏരിയാ കമ്മിറ്റിയുടേയും കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ നിർവ്വഹിച്ചു. ഏരിയാ പ്രസിഡന്റ് ഷിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം എ.വിജയൻ, ബിനു എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ വിനു ശങ്കർ (സർജൻ), അബ്ദുൾ സലാം(ഫിസിഷ്യൻ) നന്ദു കൃഷ്ണൻ (ഓർത്തോ), മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് മിനി അമ്പാടി, ട്രഷറർ ഷീബ, അനിൽ, ഉണ്ണി, ഷാജി, രജനി, സ്മിത, എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !