കരുനാഗപ്പള്ളി : കൊല്ലക 2443-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കാഷ് അവാര്‍ഡ് വിതരണവും ചികിത്സാധനസഹായ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
ചടങ്ങില്‍ മുതിര്‍ന്ന കരയോഗാംഗങ്ങളെ ആദരിച്ചു. എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് ആര്‍.പരമേശ്വരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ബംഗ്ലാവില്‍ എസ്.ഗോപാലകൃഷ്ണപിള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ, യൂണിയന്‍ പ്രതിനിധി കെ.രവീന്ദ്രന്‍ പിള്ള, കരയോഗം സെക്രട്ടറി ഡി.അജികുമാര്‍, ജോയിന്റ് സെക്രട്ടറി എം.അശോക് കുമാര്‍, ചന്ദ്രന്‍കുട്ടി നായര്‍, ബി.വാസന്തിയമ്മ, ഗംഗ അജയകുമാര്‍, രവികുമാര്‍, ടി.രാജി, ദിവ്യ അജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളി കൊല്ലക എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ അവാര്‍ഡ് വിതരണവും ചികിത്സാധനസഹായ വിതരണവും നടന്നു
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !