പ്രയാർ കളീക്കശേരിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ മകരോത്സവത്തിനു തുടക്കമായി

ഓച്ചിറ : പ്രയാർ കളീക്കശേരിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിൽ മകരോത്സവത്തിനു തുടക്കമായി. ഫെബ്രുവരി മൂന്നിനു ഉത്സവം സമാപിക്കും.

ജനുവരി 30 ചൊവ്വാഴ്ച 9.30 ന് കളമെഴുത്തും പാട്ടും, 10 ന് നൂറും പാലും, വൈകിട്ട് 7.30 ന് താലപ്പൊലി, 10 ന് സംഗീതസന്ധ്യ, 12 ന് ഗാനമേള.

ജനുവരി 31 ബുധനാഴ്ച 7.30 ന് കോലംതുള്ളൽ, 9.30നു കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻപാട്ട്, 12.30 ന് പൊങ്കൽ, 2.30 ന് തിരുമുടി എഴുന്നള്ളത്ത്, നാലിനു കുരുതി, 4.30നു കാലൻമുടിതുള്ളൽ.

ഫെബ്രുവരി ഒന്നിന് 3.30 ന് ഓട്ടൻതുള്ളൽ, നാലിനു കെട്ടുകാഴ്ച, 7.30 ന് ഒറ്റച്ചെണ്ടമേളം. തട്ടേൽപേച്ച്, മൂന്നിന് ഊട്ടുകളം പേച്ച്, 3.30 ന് തിരുമുടി എഴുന്നള്ളത്ത്, നാലിനു രഥോത്സവം, 4.30 ന് കുരുതി, അഞ്ചിനു വെടിക്കെട്ട്.

ഫെബ്രുവരി രണ്ടിന് തമ്പുരാൻ നടയിൽ എട്ടിനു കളമെഴുത്തുംപാട്ടും, ഏഴിന് അഖണ്ഡനാമ ജപയജ്ഞം, ഒന്നിന് അന്നദാനം, അഞ്ചിനു പൊങ്കാല, ഒൻപതിന് കുത്തിയോട്ട കുമ്മികൾ, 11 ന് തമ്പുരാൻ എഴുന്നള്ളത്ത്, മൂന്നിനു പൂപ്പടയിടീൽ.

ഫെബ്രുവരി മൂന്നിന് ശനിയാഴ്ച 10 ന് നൂറുംപാലും, 8 ന് തണ്യാമൃത്, 10.30 ന് അടിച്ചുതളി കുരുതി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !