വെള്ളനാതുരുത്തിൽ ചന്ദ്രഗ്രഹണം ദര്‍ശിക്കാന്‍ അത്യാധുനിക ടെലിസ്‌കോപ്പുകള്‍ സജ്ജീകരിച്ച് പ്രത്യേക വേദി

കരുനാഗപ്പള്ളി : ഫ്രീഡം ഗ്രന്ഥശാലാ പ്രവര്‍ത്തകർ അണിയിച്ചൊരുക്കുന്ന, അനുഗൃഹീത കലാകാരന്മാരുടെ സംഗീതവിരുന്നില്‍ പൂര്‍ണചന്ദ്രഗ്രഹണം ദര്‍ശിക്കാന്‍ വെള്ളനാതുരുത്ത് ഒരുങ്ങുകയാണ്. വെള്ളനാതുരുത്ത് കടല്‍ത്തീരത്ത് കരിമണല്‍ക്കൂനയില്‍ സജ്ജീകരിക്കുന്ന പ്രത്യേക വേദിയിലാണ് കാഴ്ചയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

അത്യാധുനിക ടെലിസ്‌കോപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 152 വര്‍ഷങ്ങള്‍ക്കുശേഷമുള്ള അപൂര്‍വ പ്രപഞ്ചവിസ്മയത്തിന് ജനുവരി 31

ബുധനാഴ്ച ലോകം സാക്ഷിയാകും. വൈകീട്ട് 6.21 മുതല്‍ 7.37 വരെയാണ് സൂപ്പര്‍ ബ്ലൂമൂണ്‍ പ്രതിഭാസം ദൃശ്യമാകുന്നത്. സൂപ്പര്‍ ബ്ലൂമൂണും പൂര്‍ണചന്ദ്രഗ്രഹണവും ഒരുമിച്ചു സംഭവിക്കുന്നതാണ് ബുധനാഴ്ചത്തെ പ്രത്യേകത. 1866-നുശേഷമുണ്ടാകുന്ന അപൂര്‍വകാഴ്ചയാണിത്. വൈകീട്ട് അഞ്ചുമണിയോടെ ഗായകരായ ബിനു സരിഗയുടെയും കെ.എസ്.പ്രിയയുടെയും നേതൃത്വത്തില്‍ സംഗീതമാരംഭിക്കും. ശാസ്ത്രസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !