കരുനാഗപ്പള്ളി: പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഉത്സവം ഇന്ന് (ജനുവരി 31 ബുധനാഴ്‌ച) നടക്കും.
പുലര്‍ച്ചെ അഞ്ചിന് വിവിധ ക്ഷേത്രങ്ങളില്‍നിന്ന് വേല്‍ക്കാവടി, ഭസ്മക്കാവടി, പനിനീര്‍ക്കാവടി, കുംഭക്കാവടി എന്നിവയുമായി ഉറഞ്ഞുതുള്ളിയെത്തുന്ന ഭക്തര്‍ പന്മന തമ്പുരാനെ ദര്‍ശിച്ച് കാവടി അഭിഷേകം നടത്തും. എട്ടിന് എസ്.ആര്‍.കടവൂരിന്റെ സര്‍ഗസങ്കീര്‍ത്തനം. ഉണ്ണുനീലിസന്ദേശത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രം കാവടിയേന്തിയ ഭക്തരെക്കൊണ്ടു നിറഞ്ഞ് മറ്റൊരു പഴനിയാകും. വര്‍ഷത്തില്‍ മൂന്ന് ഉത്സവം നടക്കുന്നു എന്ന പ്രത്യേകതയും പന്മന ക്ഷേത്രത്തിനുണ്ട്.