ഓച്ചിറ വയനകം മഠത്തില്‍ക്കാരാണ്മാ അല്‍-ഇസ്ലാഹ് എല്‍.പി.സ്‌കൂളിലെ സ്‌കൂളിലെ കാര്‍ഷിക വിപണി ശ്രദ്ധേയമായി

കരുനാഗപ്പള്ളി : ഓച്ചിറ വയനകം മഠത്തില്‍ക്കാരാണ്മാ അല്‍-ഇസ്ലാഹ് എല്‍.പി.സ്‌കൂളിലെ സ്‌കൂള്‍ കാര്‍ഷിക വിപണി ശ്രദ്ധേയമായി. സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യമുള്ള കാര്‍ഷിക വിത്തിനങ്ങളും കലാപരമായ വസ്തുക്കളും നല്‍കും.

കുട്ടികള്‍ കൃഷിചെയ്യുന്ന പച്ചക്കറികളും മറ്റ് ഉപകരണങ്ങളും സ്‌കൂളില്‍ത്തന്നെ വില്‍ക്കാന്‍ സൗകര്യമൊരുക്കുകയാണ് സ്‌കൂള്‍ മുറ്റത്തൊരു വിപണി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. പച്ചക്കറികള്‍, കരകൗശല വസ്തുക്കള്‍, ബാഗുകള്‍, കുടകള്‍, സോപ്പുകള്‍, മെഴുകുതിരി തുടങ്ങിയവ സ്‌കൂളില്‍ വിപണനം ചെയ്തു. സ്‌കൂള്‍ വിപണിയുടെ ഉദ്ഘാടനം ബ്‌ളോക്ക് പഞ്ചായത്ത് അംഗം എന്‍.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. പ്രവാസി സാഹിത്യകാരന്‍ എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഹസന്‍കുഞ്ഞ്, ഹെഡ്മിസ്ട്രസ് ഷൈലജ, ബിജു, അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !