ആലപ്പാട് കുഴിത്തുറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 27 ശനിയാഴ്ച രാവിലെ കൊടിയേറി

കരുനാഗപ്പള്ളി: ആലപ്പാട് കുഴിത്തുറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 27 ശനിയാഴ്ച രാവിലെ കൊടിയേറി . ഉത്സവം ഫെബ്രുവരി 5 ന് ആറാട്ടോടെ സമാപിക്കും.

ഉത്സവത്തോടനുബന്ധിച്ച് ദിവസവും ഗണപതിഹോമം, ഭാഗവത പാരായണം, വിശേഷാൽ പൂജകൾ, സോപാനസംഗീതം, അന്നദാനം, പ്രഭാഷണം, വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങിയവ നടക്കും. കൂടാതെ നെയ്‌നിറദീപാര്‍ച്ചന, ദേശതാലപ്പൊലി, സമൂഹസദ്യ കലാപരിപാടികള്‍, അനുമോദനസമ്മേളനം, ഗംഭീര പകല്‍ക്കാഴ്ച എന്നിവയും ഉണ്ടായിരിക്കും. ഫെബ്രുവരി 3 ന് നടക്കുന്ന അനുമോദനസമ്മേളനം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാര്‍ഡുകള്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍ വിതരണം ചെയ്യും. ശ്രീകൃഷ്ണപുരസ്‌കാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സെലിന വിതരണം ചെയ്യും. ധനസഹായ വിതരണം ജില്ലാപഞ്ചായത്തംഗം സി.രാധാമണി നിര്‍വഹിക്കും. ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !