വാഹന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ചെറിയഴീക്കൽ സ്വദേശി പ്രവീൺ….

കരുനാഗപ്പള്ളി : പണിക്കർകടവിൽ വച്ചുണ്ടായ വാഹന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ചെറിയഴീക്കൽ, നമ്പിശ്ശേരിൽ (വലക്കാരൻ വീട്) സത്യപാലൻ – കുമാരി ദമ്പതികളുടെ മകൻ പ്രവീൺ ( കാളിദാസൻ 32) മരണപ്പെട്ടു. പണിക്കർകടവ് പാലത്തിനു കിഴക്കുവശം വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. കാറിന്റെ ടയറുകളും തകർന്നു. പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.50 ഓടെ മരണപ്പെടുകയായിരുന്നു. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടക്കും. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലിമ കൃഷ്ണൻ ആണ് മരിച്ച പ്രവീണിന്റെ ഭാര്യ. മകൾ: യാനി. പ്രിയങ്ക സഹോദരിയാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !