നമ്മുടെ നാട്ടിലെ ഈ സുഹൃത്തിനെ സഹായിക്കാം…. കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശിയായ അൽ-അമീനെ സഹായിക്കാം….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് പള്ളി വടക്കതിൽ അൽ-അമീൻ (34) എന്ന സുഹൃത്ത് 2018 ഡിസംബർ 27 വ്യാഴാഴ്ച ഒരു വീടിന്റെ രണ്ടാം നിലയുടെ പണി ചെയ്തുകൊണ്ടിരിക്കെ കാൽ വഴുതി താഴേക്ക് വീഴുകയും വളരെ മാരകമായി പരുക്കേൽക്കുകയും ചെയ്‌തു. ഇപ്പോൾ തിരുവനന്തപുരം എസ്.പി. ഫോർട്ട് ഹോസ്പിറ്റലിൽ ചകിത്സയിലാണ്.

നട്ടെല്ലിന് മാരകമായി പരിക്കുപറ്റിയ അൽ-അമീനെ അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വളരെ ഭാരിച്ച ഒരു ചികിത്സാ ചിലവ് ആവശ്യമായ ഈ സാഹചര്യത്തിൽ സ്വന്തമായി ഒരു സെന്റ് വസ്തുവോ വീടോ ഇല്ലാതെ രണ്ട് ചെറിയ മക്കളുമായി വാടകയ്ക്ക് താമസിക്കുന്ന ഈ സുഹൃത്തിനോ കുടുംബത്തിനോ ഈ തുക കണ്ടെത്താൻ സാധ്യമല്ല.

ഏകദേശം 20 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കുവേണ്ടി നാട്ടുകാരും ജനപ്രതിനിധികളും കൂട്ടായി അൽ-അമീൻ ചികിത്സാനിധിയ്ക്ക് രൂപം നൽകിയിരിക്കുകയാണ്. ആയതിനാൽ ഈ സുഹൃത്തിന്റെ ജീവന് വേണ്ടിയുള്ള ഈ കഠിന പ്രയത്നത്തിൽ നിങ്ങളോരുത്തരും കണ്ണികളാകാണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

രക്ഷാധികാരികൾ :

കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ. ആർ. രാമചന്ദ്രൻ
കരുനാഗപ്പള്ളി നഗരസഭാ അധ്യക്ഷ ശ്രീമതി എം.ശോഭന
അഡ്വക്കേറ്റ് ടി.പി. സലീംകുമാർ

ചികിത്സാനിധി ഭാരവാഹികൾ

അൻസാർ എ., മാൻനിന്നവിള (ചെയർമാൻ), ഫോൺ : 9447503974
അബ്ദുൽ സലിം, കരുനിലത്ത് (കൺവീനർ), ഫോൺ : 9446736700
ആഷ്റഫ്, എം. കെ. ഹോം (ട്രഷറർ), ഫോൺ : 9747603619


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !