കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠാകർമ്മം 2019 ജനുവരി 18 ന്…. ക്ഷേത്ര സമർപ്പണ മഹാ സമ്മേളനം ജനുവരി 21 ന്….

കരുനാഗപ്പള്ളി : മനമുരുകി പ്രാര്‍ത്ഥിക്കുന്നവർക്ക് മധുരപായസത്തേക്കാൾ മധുരമായി അനുഗ്രഹം നൽകുന്ന വിശ്വസ്വരൂപിണിയായ കാട്ടിലമ്മയുടെ പുനഃ പ്രതിഷ്ഠാകർമ്മം 2019 ജനുവരി 18 ന്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഈ മഹനീയ വേളയിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നു. 

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #44.192.49.72, Browser - #Unknown, Content accessed - #11/09/2024 07:18:51 AM (UTC), Tracking code - #1986186191726039131]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

2019 ജനുവരി 11 മുതൽ 21 വരെയാണ് പുനഃ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കുന്നത്.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വ്രത ശുദ്ധിയോടെ എത്തുന്ന ഭക്തർ, ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണിയുമായി, ഇവിടെയുള്ള പേരാൽ മരത്തിനു ചുറ്റും ഏഴു തവണ പ്രദക്ഷിണം ചെയ്തതിനു ശേഷം മണി മരത്തിൽ കെട്ടുന്നതോടെ തന്റെ ഏതു ആഗ്രഹവും നടക്കും എന്നതാണ് വിശ്വാസം. ഇതു വിശ്വാസം മാത്രമല്ല പിന്നീട് തന്റെ ആഗ്രഹങ്ങൾ സാധിച്ചു കഴിയുമ്പോൾ ഭക്തർ വീണ്ടും വീണ്ടും ഈ ക്ഷേത്രത്തിൽ എത്തുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.


കായലിനും കടലിനും നടുവിൽ നിലകൊള്ളുന്ന പുണ്യപുരാതനമായൊരു മഹാക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി – ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രം.


പുനഃ പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രത്തിലെ വിശേഷാൽ പൂജാദികർമ്മങ്ങൾക്ക് പുറമെ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

2019 ജനുവരി 11 വ്യാഴാഴ്ച

രാവിലെ 7 മണിക്ക് പുനഃ പ്രതിഷ്ഠാ വിളംബര ഘോഷയാത്ര കൊല്ലം ജില്ലയിലെ നീണ്ടകര ശിവശക്തി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ചവറ, വെറ്റമുക്ക്, കല്ലേലിഭാഗം, കരുനാഗപ്പള്ളി, പോരൂക്കര വഴി ക്ഷേത്രത്തിൽ എത്തി ചേരുന്നു.

അന്നേ ദിവസം രാവിലെ 9.30 ന് ക്ഷേത്രത്തിൽ കൂട്ടമൃത്യുഞ്ജയഹോമം ഉണ്ടായിരിക്കുന്നതാണ്.

2019 ജനുവരി 15 ചൊവ്വാഴ്ച

രാവിലെ 9 മണി കഴിഞ്ഞ് 9.30 നകം താഴികക്കൂട പ്രതിഷ്ഠ.

2019 ജനുവരി 17 വ്യാഴാഴ്ച്ച

രാവിലെ 5 മണിക്ക് ദേവിയുടെ മൂലസ്ഥാനമായ ആലപ്പുഴ ചമ്പക്കുളം മുളക്കിയിൽ നിന്നും ആരംഭിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

2019 ജനുവരി 18 വെള്ളിയാഴ്ച

രാവിലെ 9 മണി 5 മിനിട്ട് കഴിഞ്ഞ് 10.10 നകം കുംഭം രാശി ശുഭമുഹൂർത്തത്തിൽ കാട്ടിലമ്മയുടെ പുനഃ പ്രതിഷ്ഠാകർമ്മം.

പുനഃ പ്രതിഷ്ഠയോടനുബന്ധിച്ച് 101 ൽ പരം തൃശൂർപൂരം വാദ്യ കലാകാരന്മാർ അണി നിരക്കുന്ന പാണ്ടിമേളവും, കേരളത്തിലെ പ്രശസ്ത നാദസ്വര വിധ്വാൻമാർ അവതരിപ്പിക്കുന്ന നാദസ്വരവും സ്പെഷ്യൽ തകിലും.



2019 ജനുവരി 19 ശനിയാഴ്ച

വിശേഷാൽ പൂജകൾക്ക് പുറമെ മണ്ഡപത്തിൽ പൂജ

2019 ജനുവരി 21 തിങ്കളാഴ്ച

രാവിലെ 11 മണിക്ക് സഹസ്ര കലശാഭിഷേകയും ക്ഷേത്ര ശ്രീകോവിലുകളുടെയും ചുറ്റമ്പലങ്ങളുടെയും ഉപദേവതകളുടെയും സമർപ്പണ മഹാ സമ്മേളനം.

ബഹുമാനപ്പെട്ട കേന്ദ്ര സാംസ്ക്കാരിക വകുപ്പ് മന്ത്രി ഡോ.മഹേഷ് ശർമ്മ ക്ഷേത്രം ഭക്ത ജനങ്ങൾക്കായി സമർപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.

ബഹുമാനപ്പെട്ട ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ അവർകളുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ രാഷ്ട്രീയ-സാംസ്കാരിക-സിനിമാ മേഖലയിലെ പ്രമുഖർ സംസാരിക്കുന്നു.


  • ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികൾ (മുഖ്യ ആചാര്യൻ, ശിവഗിരി മഠം)
  • ശ്രീ. എൻ കെ പ്രേമചന്ദ്രൻ എം.പി. (മുൻ. ജലസേചന വകുപ്പ് മന്ത്രി)
  • ശ്രീ. മുല്ലക്കര രത്നാകരൻ എം.എൽ.എ. (മുൻ. കൃഷി വകുപ്പ് മന്ത്രി)
  • ശ്രീ. അടൂർ പ്രകാശ് എം.എൽ.എ. (മുൻ. റവന്യൂ വകുപ്പ് മന്ത്രി)
  • ശ്രീ. മുരളീധരൻ എം.എൽ.എ. (മുൻ. വൈദ്യുതി വകുപ്പ് മന്ത്രി)
  • ശ്രീ. വി.എസ്. ശിവകുമാർ എം.എൽ.എ. (മുൻ. ആരോഗ്യ-ദേവസ്യം വകുപ്പ് മന്ത്രി)
  • ശ്രീ. ഷിബു ബേബി ജോൺ (മുൻ. തൊഴിൽ വകുപ്പ് മന്ത്രി)
  • ശ്രീ. വിജയൻ പിള്ള എം.എൽ.എ. (ചവറ)
  • ശ്രീ. ആർ.രാമചന്ദ്രൻ എം.എൽ.എ. (കരുനാഗപ്പള്ളി)
  • ശ്രീ. വിജയാനന്ദ് IFS (ചീഫ് ഫോറസ്റ് കൺസർവേറ്റർ)
  • ശ്രീ. പി.എസ്. ശ്രീധരൻ പിള്ള (ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ്)
  • ശ്രീ. ഷാഹിദ് അഹമ്മദ് (ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി)
  • ശ്രീ. മനോജ് കെ. ജയൻ (സിനി ആർട്ടിസ്റ്റ്)
  • ശ്രീ. ജഗദീഷ് (സിനി ആർട്ടിസ്റ്റ്)
  • ശ്രീ. ഇന്ദ്രൻസ് (സിനി ആർട്ടിസ്റ്റ്)
  • ശ്രീ. ഭീമൻ രഘു (സിനി ആർട്ടിസ്റ്റ്)
  • ശ്രീ. മേജർ രവി (ഫിലിം ഡയറക്ടർ)
  • ശ്രീ. അരുൺ ഗോപി (ഫിലിം ഡയറക്ടർ)
  • ശ്രീമതി. അനു സിത്താര (സിനി ആർട്ടിസ്റ്റ്)
  • ശ്രീമതി. പ്രീയങ്ക (സിനി ആർട്ടിസ്റ്റ്)
  • ശ്രീമതി. സീമാ ജി. നായർ (സിനി ആർട്ടിസ്റ്റ്)
  • ശ്രീമതി ശാലിനി (പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്)
  • ശ്രീ. സജിത്ത് (വാർഡ് മെമ്പർ)
  • ശ്രീ. അനിൽ കുമാർ ( ക്ഷേത്ര പുനഃരുദ്ധാരണ കമ്മറ്റി അംഗം)

മഹാ സമ്മേളനത്തിന് ശേഷം ഉച്ചയ്ക്ക് 1 മണി മുതൽ പ്രശസ്ത പിന്നണി ഗായകരായ സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, അഫ്‌സൽ , ജിൻസ് എന്നിവർ നയിക്കുന്ന മെഗാ ഹിറ്റ് ഗാനമേള.


ആറ്റിങ്ങൽ ഭാഗത്തു കുടി വരുന്നവർ ആലപ്പുഴ /എറണാകുളം എന്നി ബസിൽ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങിയാൽ ഓട്ടോയിൽ പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. ഇവിടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം.




എല്ലാ ഭക്തജനങ്ങളെയും കാട്ടിലമ്മയുടെ തിരുസന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.



കരുനാഗപ്പളളി-ചവറ പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്ര മാഹാത്മ്യം :




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !