കരുനാഗപ്പള്ളിയിലെ ശ്രീഹരിക്ക് പ്ലസ്‌ടുവിന് 1200 ൽ 1200 മാർക്കും…. അഭിനന്ദനങ്ങൾ….

കരുനാഗപ്പള്ളി : ഇന്ന് ഹയർ സെക്കന്ററി (പ്ലസ്‌ടു) പരീക്ഷാഫലം വന്നപ്പോൾ ചവറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥിയും മിടുക്കനുമായ കരുനാഗപ്പള്ളി സോപാനത്തിൽ വീട്ടിൽ ശ്രീഹരിക്ക് 1200 ൽ 1200 മാർക്കും.

100 % വിജയം നേടിയ ഈ വിദ്യാർത്ഥി കരുനാഗപ്പള്ളി ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപകനായ സോപാനം ശ്രീകുമാർ സാറിന്റെയും കടമ്പനാട് വിവേകാനന്ദാ ഗേൾസ് ഹൈസ്ക്കൂളിലെ അദ്ധ്യാപിക എസ്. രാജശ്രീ ടീച്ചറുടെയും മകനാണ്.

മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ച അദ്ധ്യാപകനാണ് പിതാവായ ശ്രീകുമാർ സാർ.

ശ്രീഹരിക്ക് അഭിനന്ദനങ്ങൾ….


ചരിത്ര പ്രസിദ്ധമായ ചെറിയഴീക്കൽ പൊങ്കാല….


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !