കരുനാഗപ്പളളി കബഡി ക്ലബ് സംഘടിപ്പിച്ച കബഡി ഫെസ്റ്റ് കരുനാഗപ്പള്ളി കരോട്ട് ജംഗ്ഷനിൽ

കരുനാഗപ്പള്ളി : കബഡിയെ സ്നേഹിക്കുന്നവർക്കായി, നമ്മുടെ കരുനാഗപ്പളളി കബഡി ക്ലബ്ബ് സംഘടിപ്പിച്ച കബഡി ഫെസ്റ്റ് കരുനാഗപ്പള്ളിയിൽ നടന്നു. കരുനാഗപ്പളളി കരോട്ട് ജംഗ്ഷനിൽ പ്രത്യേകമായി നിർമ്മിച്ച ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടന്നത്.

ഒന്നാം സമ്മാനമായ  വല്യത്ത് ശ്രീകുമാർ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും 25000 രൂപയും 'സങ്കീർത്തന' ചേർത്തലയ്ക്ക് ലഭിച്ചു.

രണ്ടാം സമ്മാനമായ കുന്നേൽ മോഹൻപിള്ള മേമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും 15000 രൂപയും 'ഈഗിൾസ്‌' എറണാകുളത്തിന് ലഭിച്ചു.

മൂന്നു ദിവസം നീണ്ടുനിന്ന മത്സരം കരുനാഗപ്പളളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭനയാണ് ഉദ്ഘാടനം നിർവഹിച്ചത്.

പാലക്കോട്ട് ബിൽഡേഴ്‌സുമായി ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്.

ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത് :
ട്രോഫി : ശ്രീ. സിറിൽ, മാനേജർ, ജെ.എഫ്.കെ.എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ
ക്യാഷ് പ്രൈസ് : ക്യാമ്പസ് മെൻസ് വെയർ, കരുനാഗപ്പള്ളി

രണ്ടാം സമ്മാനം സ്പോൺസർ ചെയ്തത് :
ട്രോഫി : മഹേഷ് പുട്ടുകട, കരുനാഗപ്പള്ളി
ക്യാഷ് പ്രൈസ് : ഡി എസ്‌ക്കോന ബേക്ക് ഫാമിലി, ഫുഡ്‌മാൾ & ഐസ്ക്രീം പാർലർ, H&J മാൾ കരുനാഗപ്പള്ളി


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !