കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വികസനത്തിനായി സംഘടിപ്പിക്കുന്ന മോഡൽ സ്റ്റാർ ഫെസ്റ്റ് 2018 മേയ് 07 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ വന്ദനാ ഓഡിറ്റോറിയത്തിൽ.
ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവായ ഇന്ദ്രൻസ് പരിപാടി ഉദ്‌ഘാടനം ചെയ്യുന്നു.
മുഖ്യ അതിഥിയായി ചലച്ചിത്ര ഹാസ്യ താരം രമേഷ് പിഷാരടി എത്തുന്നു. പ്രതിഭകളെ ചലച്ചിത്രതാരം പ്രേംകുമാർ ആദരിക്കുന്നു.
തുടന്ന് പ്രശസ്‌ത സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കലാ പരിപാടികൾ.
നാടൻപാട്ടിന്റെ കുലപതിയും കേരള ഫോക്‌ലോർ അക്കാദമി ചെയർമാനുമായ സി.ജെ. കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ.
പ്രസിദ്ധ മാപ്പിള പാട്ടുകാരനും സംസ്ഥാന മാപ്പിള കലാ അക്കാദമി വൈസ് ചെയർമാനും പിന്നണി ഗായകനുമായ കെ.വി. അബൂട്ടിയും സംഘവും അവതരിപ്പിക്കുന്ന മാപ്പിള പാട്ടുകൾ.
പ്രസിദ്ധ ചലച്ചിത്ര നടനും ജനപ്രീയ ഹാസ്യ താരവുമായ ഉല്ലാസ് പന്തളവും ടീമും അവതരിപ്പിക്കുന്ന രസകമായ കോമഡി സ്‌കിറ്റുകൾ. ചലച്ചിത്ര നടനും ശബ്ദാനുകരണ കലയിലെ മുടിചൂടാമന്നനുമായ ജോസഫ് വിൽസൺ അവതരിപ്പിക്കുന്ന മിമിക്രി. ചലച്ചിത്ര ഹാസ്യ നടൻ പ്രസാദ് കരുനാഗപ്പള്ളിയും ടീമും ഒരുക്കുന്ന ഹാസ്യ വിരുന്ന്.
ഫെസ്റ്റിൽ പങ്കെടുക്കുന്ന പ്രശസ്‌ത ചലച്ചിത്ര താരങ്ങൾ
- അരിസ്‌റ്റോ സുരേഷ്
- പി.കെ.മേദിനി
- തോണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ ഈ വർഷത്തെ ദേശീയ അവാർഡും മറ്റു നിരവധി അവാർഡുകളും നേടിയ സജീവ് പാഴൂർ
- ഋതേഷ്
- പയ്യൻസ് ജയകുമാർ
- അമ്പൂട്ടി
- റബേക്ക സന്തോഷ്
- ഹരിത ജി.നായർ
- ഗോപൻ കൽഹാരം
- അഹമ്മദ് മുസ്‍ലീം
- അനിൽ മത്തായി
- അഭിജിത് തുടങ്ങിവർ പങ്കെടുക്കുന്നു
പങ്കെടുക്കുന്ന പ്രസിദ്ധ പിന്നണി ഗായകർ (ഗാനമേള)
- ശ്രീകാന്ത്
- ആർ.കെ.രാമദാസ്
- കൈതപ്രം ദീപാങ്കരൻ
- രവിശങ്കർ
- റഹ്‌മാൻ
- മണക്കാട് ഗോപൻ
- സരിത രാജീവ്
- ശൂഭ
- ബിനു സരിഗ
- പ്രിയ
- റജി തുടങ്ങിയവർ നയിക്കുന്ന ഗാനമേള
വിശിഷ്ട സാന്നിദ്ധ്യം : കെ.സി. വേണുഗോപാൽ എം.പി., കെ.സോമപ്രസാദ് എം.പി. , ആർ.രാമചന്ദ്രൻ എം.എൽ.എ. , ഡി.രാധാമണി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , എം.ശോഭന മുനിസിപ്പൽ ചെയർപേഴ്‌സൺ.
പ്രവേശനം പാസ്സ് മൂലമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരിൽ വിളിക്കാവുന്നതാണ്. ഫോൺ : 8281 949 775, 9048284646