കരുനാഗപ്പള്ളി, ക്ലാപ്പന സെന്റ് ജോർജ് ദേവാലയത്തിലെ പാദുകാവൽ തിരുനാൾ 2018 മെയ് 08 വരെ

കരുനാഗപ്പള്ളി : ക്ലാപ്പന സെന്റ് ജോർജ് ദേവാലയത്തിലെ പാദുകാവൽ തിരുനാൾ 2018 മെയ് 08 വരെ. മേയ് 3 ന് 5.30 ന് വികാരി ഫാ.ജോർജ് റോബിൻസൺ കൊടിയേറ്റിയതോടുകൂടിയാണ് ആരംഭിച്ചത്. തുടർന്ന് ദിവ്യബലി, ദിവ്യകാരുണ്യ ആശീർവാദം എന്നിവയും നടന്നു.

എല്ലാദിവസവും ജപമാല, ലിറ്റിനി, ദിവ്യബലി, ദിവ്യകാരുണ്യ ആശീർവാദം എന്നിവയുണ്ടായിരിക്കും.

മേയ് 7 ന് 4 മണിക്ക് തിരുനാൾ വേസ്പര, 5.30 നു തിരുനാൾ പ്രദക്ഷിണം.

മേയ് 8 ന് 10 മണിക്ക് തിരുനാൾ സമൂഹബലി, രാത്രി 7 മണിക്ക് നാടകം.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !