കരുനാഗപ്പള്ളിയിൽ തുറന്ന വായനശാല പ്രവർത്തനം ആരംഭിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരകഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ തുറന്ന വായനശാല പ്രവർത്തനം തുടങ്ങി. ടൗൺ ക്ലബിൽ ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. ക്ലബ്ബ് വൈസ് പ്രസിഡന്റ് ആർ രാജുവിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ കെ.സി. രാജൻ ക്ലബ്ബ് അംഗങ്ങളായ കാപ്ക്സ് ചെയർമാനായി നിയമിക്കപ്പെട്ട പി.ആർ. വസന്തൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, എക്സി: ഡയറക്ടറുമായി നിയമിക്കപ്പെട്ട ജി എ രതീഷ്, കേരള ആട്ടോമൊബൈൽ ലിമിറ്റഡ് മാനേജിംഗ്‌ ഡയറക്ടറായി നിയമിക്കപ്പെട്ട ഷാജഹാൻ എ, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അരുൺകുമാർ ആർ, കൊല്ലം ജില്ല ക്രിക്കറ്റ് അസ്സോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ എസ് അജയകുമാർ എന്നിവരെ ആദരിച്ചു.വിവിധ മത്സരങ്ങളിൽ വിജയിച്ച ഗ്രന്ഥശാല ബാലവേദി കുട്ടികളെ പി. ആർ. വസന്തൻ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് എക്സിക്യൂട്ടിവ് അംഗം ഹരികുമാർ സ്വാഗതവും, പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !