കരുനാഗപ്പള്ളിയിലെ സ്ക്കൂളുകളിൽ ലോക വിദ്യാർത്ഥി ദിനം ആചരിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥി ദിനാചരണം നടന്നു.
അയണിവേലിക്കുളങ്ങര ജോൺഎഫ് കെന്നഡി സ്ക്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ എ.പി.ജെ. അബ്ദുൽ കലാമിനെ കുറിച്ച് കുട്ടികൾ ഹിന്ദിയിൽ തയ്യാറാക്കിയ കൈയെഴുത്ത് മാസിക സ്കൂൾ ഹെഡ്മിസ്ട്രസും മാനേജരുമായ മായാ ശ്രീകുമാർ പ്രകാശനം ചെയ്തു. ഹിന്ദി കോ-ഓർഡിനേറ്റർ ശശികല, സീനിയർ അസിസ്റ്റന്റ് മുർഷിദ് ചിങ്ങോലിൽ അധ്യാപകരായ സുധീർ, പ്രീത, സിറിൾ, മീര ,മുനീർ, നിഥിൻ, ഹാഫിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ വായനശാലയ്ക്ക് നൽകിയാണ് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ജന്മദിനം ആചരിച്ചത്. പുതുതായി രൂപീകരിക്കപ്പെടുന്ന സി.പി. ഉണ്ണി ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തുകൊണ്ട് പുസ്തകങ്ങളെ സ്നേഹിച്ച കലാമിൻറെ ഓർമ്മകൾ പുതുക്കുകയായിരുന്നു. ഗ്രന്ഥശാലയ്ക്ക് വേണ്ടി ജസീന റഹിം പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ അജിത് കെ.സി. എ.പി.ജെ. അബ്ദുൽ കലാമിനെ അനുസ്മരിച്ചു. സ്റ്റാഫ് സെക്രട്ടറി കാഞ്ചന അധ്യാപകരായ ജയപ്രസാദ്, ലിഞ്ജുഷ പി.ടി.എ പ്രതിനിധി സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !