കരുനാഗപ്പള്ളി : ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ് എം ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു, ബഡ്സ് സ്കൂളിന് ആവശ്യമായ ഉപകരണങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ. മജീദ് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസഡന്‍റ് എസ് ശ്രീകല, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ പി ബിന്ദു,വരവിള മനേഷ് , എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സുശീന്ദ്രന്‍, അസി.സെക്രട്ടറി ജയകുമാര്‍ ആര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ലില്ലികുട്ടി, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അനുദാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നീവര്‍ പങ്കെടുത്തു.
ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു…
