മഹിളാ അസോസിയേഷൻ മേഖലാ സെമിനാർ സംഘടിപ്പിച്ചു…

കരുനാഗപ്പള്ളി : ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമങ്ങളുടെ ഭാഗമായി മേഖലാ ശിൽപ്പശാല ഐ.എം.എ. ഹാളിൽ നടന്നു.ഇന്ത്യ നമ്മുടെ രാജ്യം, ലിംഗനീതിയും ഭരണഘടനയും, ശാസ്ത്രബോധം ജീവിതത്തിന്റെ വഴി കാട്ടി എന്നീ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് നടന്ന മേഖലാതല ശില്പശാലയിൽ കരുനാഗപ്പള്ളി, ചവറ, ശൂരനാട്, കുന്നത്തൂർ ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.രാജമ്മ ഭാസ്കരൻ അധ്യക്ഷയായി. വസന്താ രമേശ് സ്വാഗതം ആശംസിച്ചു. ഇന്ത്യ നമ്മുടെ രാജ്യം എന്ന വിഷയം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസന്നാ ഏണസ്റ്റും, ശാസ്ത്രബോധം ജീവിതത്തിന്റെ വഴി കാട്ടി എന്നവിഷയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയും , ലിംഗനീതിയും ഭരണഘടനയും എന്ന വിഷയം അഡ്വ പ്രതിഭയും അവതരിപ്പിച്ചു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ഗീതാകുമാരി, ഷീനാപ്രസാദ്‌, അംബിക, ബി പദ്മകുമാരി, ബിന്ദുശിവൻ, ലീലാമ്മ, ലളിതാശിവരാമൻ ,ഭാനുമതി തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !