മാലാഖയുടെ ചിത്രം ഇളക്കി മാറ്റി… വേദനയോടെ കരുനാഗപ്പള്ളിയിലെ കെ.എസ്.ആർ.ടി.സി. ഫാൻസ്….

കരുനാഗപ്പള്ളി : തങ്ങൾ ജീവനു തുല്യം സ്നേഹിച്ച കെ എസ് ആർ ടി സി തങ്ങളുടെ ഹൃദയം കൊണ്ട് പതിച്ച ഫോട്ടോസ്റ്റിക്കർ ഇളക്കി മാറ്റിയതിന്റെ വേദനയിലാണ് കരുനാഗപ്പള്ളിയിലെ കെ.എസ്.ആർ.ടി.സി ഫാൻസുകാർ. കെ.എസ്.ആർ.ടി. സിയെ സ്നേഹിക്കുന്ന ഒരു സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് കരുനാഗപ്പള്ളിയിൽ പൊതുഗതാഗത മേഖലയെ സ്നേഹിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. അക്കൂട്ടത്തിലാണ് നിപ രോഗിയെ ശ്രശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നേഴ്സ് ലിന യുടെ ഓർമ്മയ്ക്കായി കെ.എസ്‌.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയിലെ ആർ.എസ്.കെ. 447-ാംനമ്പർ ബസിന് ഭൂമിയിലെ മാലാഖ എന്ന പേരും ഇവർ നൽകിയത്. കെ.എസ്.ആർ.ടി.സി ആരാധകരായ ഈ ചെറുപ്പക്കാർബസിൽ ലീനയുടെ ചിത്രവും പതിച്ചു. ഒരു വർഷം മുമ്പ് പതിച്ച ചിത്രമാണ് ഇപ്പോൾ നീക്കിയത്. കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്ന മെഡിക്കൽ, എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള സംഘം കെ.എസ്.ആർ.ടി. സിയോടുള്ള സ്നേഹം പോലെ തന്നെ നാട് ദുരിതം നേരിട്ടപ്പോഴും ഇവർ നൽകിയത് ഈ ബസു നിറയെ സ്നേഹ സമ്മാനങ്ങളാണ്. വാട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കിയായിരുന്നു ഇവരുടെ പ്രവർത്തനങ്ങളുടെ തുടക്കം. കരുനാഗപ്പള്ളി ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളുടെ എല്ലാം ബോർഡുകൾ സ്റ്റിക്കർ പതിപ്പിച്ച് മനോഹരമാക്കിയും, തിരഞ്ഞെടുത്ത ബസുകളിൽ മ്യൂസിക് സിസ്റ്റം ഉൾപ്പെടെ ഫിറ്റു ചെയ്തു മായിരുന്നു തുടക്കം. ഇടയ്ക്ക് ബസുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പടെ ഈ കൂട്ടായ്മ ചെയ്യാറുണ്ട്. അവധി ദിവസങ്ങളിൽ ഡിപ്പോയിലെത്തി ബസുകൾ കഴുകി വൃത്തിയാക്കും. കൂടാതെ രണ്ട് ബസുകൾക്ക് ബീറ്റ് ഓഫ് കരുനാഗപ്പള്ളി, റിഥം ഓഫ് കരുനാഗപ്പള്ളി എന്നീ പേരുകളും ഇവർ നൽകി. ഇതുകൊണ്ടും തീർന്നില്ല കൂട്ടായ്മയുടെ പ്രവർത്തനം. ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന ദീർഘദൂര സർവ്വീസുകളിൽ യാത്ര ചെയ്ത് കെ.എസ് ആർ.ടി.സിയെ സ്നേഹിക്കുക എന്ന ആശയത്തിലുള്ള കാർഡുകളും മിഠായിയും യാത്രക്കാർക്ക് നൽകും. ഈ പ്രവർത്തനങ്ങളോടൊപ്പം ഇവർ നൽകിയതാണ് ബസിന് ലിനയുടെ പേരും സ്റ്റിക്കറും.

ഈ സ്റ്റിക്കറാണ് അധികൃതർ കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. ഒരു വർഷം മുമ്പ് പതിച്ച ചിത്രം അധികൃതരുടെ നിർദ്ദേശപ്രകാരമാണ് നീക്കം ചെയ്തത്.ജീവിത ത്യാഗത്തിന്റെ മഹാപ്രതീകമായിരുന്ന ലീനയുടെ സ്റ്റിക്കർ നീക്കം ചെയ്തതിലുള്ള വിഷമം അധികൃതരെ കൂട്ടായ്മയുടെ നേതൃത്വത്തിൽ അറിയിക്കുകയും ചെയ്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !