കരുനാഗപ്പള്ളിയിൽ അഖില കേരളാ ഉപന്യാസ കവിത രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു….

കരുനാഗപ്പള്ളി : കെ.ആർ.ഡി.എ. യുടെ നേതൃത്വത്തിലുള്ള എന്റെ വായന ശാലയും സ്നേഹ സേനയും ചേർന്നു ഗാന്ധി ജയന്തി ദ്വെമാസാചരണത്തിന്റെ ഭാഗമായി അഖില കേരളാ ഉപന്യാസ കവിത രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3 ഗ്രാം സ്വർണ്ണവും രണ്ടാം സമ്മാനമായി 2 ഗ്രാം സ്വർണ്ണവും മൂന്നാം സമ്മാനമായി ഒരു ഗ്രാം സ്വർണ്ണവുമാണു ലഭിക്കുക. സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നതു രാജധാനി ഗോൾഡ് ആന്റ് ഡയമണ്ട്സാണ്. ഗാന്ധിജി പുനർജനിച്ചാൽ എന്ന വിഷയത്തേ ആസ്പദമാക്കിയാണു രചനാ മത്സരങ്ങൾ. ഉപന്യാസ രചനകൾ 5 പേജിലും കവിത 16 വരിയിലും കവിയാൻ പാടില്ലാ. നവംബർ 2 വരെ രചനകൾ സ്വീകരിക്കന്നതാണ്. വിശദ വിവരങ്ങൾക്ക് 9446864912 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !