കരുനാഗപ്പള്ളി : ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ശനിയാഴ്ച രാവിലെ 10-ന് കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. അദാലത്തിൽ അപേക്ഷ സമർപ്പിക്കുന്നവർ റേഷൻ കാർഡും ആധാർ കാർഡും കൊണ്ടുവരണമെന്ന് തഹസീൽദാർ എൻ സാജിദാ ബീഗം അറിയിച്ചു. റേഷൻ കാർഡ്, ഭൂമി സർവേ സംബന്ധമായ പരാതികൾ എന്നിവഒഴികെ മറ്റെല്ലാ പരാതികളും അദാലത്തിൽ സമർപ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷ സർപ്പിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുക്കും.
Copyright © 2003-2024 karunagappally.com Developed by Sudheesh.R