തഴവ തെക്കുംമുറി കിഴക്ക് എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും

കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ശ്രീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ, താലൂക്ക് യൂണിയന്‍ അംഗം ഐക്കര ഗോപാലകൃഷ്ണപിള്ള, വനിതാസമാജം പ്രസിഡന്റ് മിനി മണികണ്ഠന്‍, വനിതാസമാജം സെക്രട്ടറി ഭുവനേശ്വരിയമ്മ, കരയോഗം സെക്രട്ടറി ജി.മണികണ്ഠന്‍, ജോ. സെക്രട്ടറി അയ്യപ്പന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....