വള്ളിക്കാവ് ചിറക്കടവിൽ ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവംഇന്ന്

കരുനാഗപ്പള്ളി: വള്ളിക്കാവ് ചിറക്കടവിൽ ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇന്ന്. രാവിലെ 7.30 ന് ശൂരനാട് ഗിരീഷ് അവതരിപ്പിക്കുന്ന സോപാനസംഗീതം. 8 മണി മുതൽ ക്ഷേത്രനടയിൽ നിറപറ. 8.30 ന് ഭാഗവത പാരായണം.

ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം.വൈകിട്ട് 3 മണിക്ക് ഗംഭീര പകൽക്കാഴ്ച. 5 മണിക്ക് തോറ്റംപാട്ട്. 6.30ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടുകൂടി ഗംഭീര ദേശതാലപ്പൊലി. 8.30 ന് പള്ളിക്കൽ സതീഷ് സത്യൻ & പാർട്ടി അവതരിപ്പിക്കുന്ന സേവ. രാത്രി 9.00 ന് ദീപാരാധന.

രാത്രി 9.30 ന് തൊടുപുഴ ലോഗോ ബീറ്റ്സ് അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേള.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !