തഴവ: തഴവ തെക്കുംമുറി കിഴക്ക് 328-)o നമ്പര്‍ എന്‍.എസ്.എസ്. കരയോഗം പൊതുയോഗം ചേര്‍ന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പ്രതിഭകളെ ആദരിക്കലും ഡയറക്ടറിയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് എം.സി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗങ്ങളെ വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ ആദരിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.ആര്‍.സുനില്‍കുമാര്‍, താലൂക്ക് യൂണിയന്‍ അംഗം ഐക്കര ഗോപാലകൃഷ്ണപിള്ള, വനിതാസമാജം പ്രസിഡന്റ് പ്രൊഫ. ജയശ്രീ വിജയകുമാര്‍, കരയോഗം സെക്രട്ടറി എ.കൃഷ്ണാനന്ദ്, ട്രഷറര്‍ ജി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.