ബി.എസ്.എന്‍.എൽ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് റീ-കണക്ഷന്‍ മേള

കരുനാഗപ്പള്ളി: ബി.എസ്.എന്‍.എൽ ലാന്‍ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടവര്‍ക്കായി റീ-കണക്ഷന്‍ മേള 22, 23 തീയതികളിൽ നടത്തുന്നു. കരുനാഗപ്പള്ളി ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ആണ് നടത്തുന്നത്.

കരുനാഗപ്പള്ളി, തൊടിയൂര്‍, വവ്വാക്കാവ്, ആലപ്പാട് എക്‌സ്‌ചേഞ്ച് പരിധിയിലുള്ള വരിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. 49 രൂപയ്ക്ക് ലാന്‍ഡ് ലൈനിന്റെയും 249 രൂപയ്ക്ക് ബ്രോഡ്ബാന്‍ഡിന്റെയും പുതിയ കണക്ഷനുകള്‍ നല്‍കും. സിം കാര്‍ഡുകള്‍ സൗജന്യമായി ലഭിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !