ജലസംരക്ഷണ സന്ദേശവുമായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ വിദ്യാര്‍ഥികള്‍

കരുനാഗപ്പള്ളി: അമൃതപുരി കാമ്പസിലെ വിദ്യാര്‍ഥികള്‍ ജലസംരക്ഷണ സന്ദേശവുമായി ലോക ജലദിനാചരണം നടത്തി. മാതാഅമൃതാനന്ദമയി മഠം യുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിലായിരുന്നു ദിനാചരണം. ജലനടത്തം, മാരത്തണ്‍ ഓട്ടം, ജലസംരക്ഷണ ബോധവത്കരണ പരിപാടികള്‍ എന്നിവയും നടന്നു. പൈപ്പ് ജലത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കുക, ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക, ജലത്തിന്റെ ദുര്‍വ്യയം ഒഴിവാക്കുക, ജലമലിനീകരണം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് വവ്വാക്കാവുമുതല്‍ ഓച്ചിറവരെയാണ് ജലനടത്തം നടത്തിയത്. ഓച്ചിറ ടൗണ്‍ പരിസരങ്ങളിലെ വഴിയാത്രക്കാര്‍ക്കും ബസ് യാത്രക്കാര്‍ക്കും കുടിവെള്ളം വിതരണം ചെയ്തു. തുടര്‍ന്ന് അമൃതപുരി കാമ്പസിലേക്ക് ജലസംരക്ഷണ സന്ദേശവുമേന്തി മാരത്തണ്‍ ഓട്ടം നടത്തുകയും ചെയ്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !