കരുനാഗപ്പള്ളിയുടെ പ്രതീക്ഷയ്ക്ക് അനുസൃതമായ സമഗ്രവികസനം യാഥാർത്ഥ്യമാക്കാൻവേണ്ടിയാണ് മത്സരിക്കുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി സി.ആർ.മഹേഷ്.
മുൻഗാമികളായ എൽ.ഡി.എഫ്. പ്രതിനിധികൾ നടത്തിവന്ന വികസനത്തിന് തുടർച്ച നൽകുകയാണ് ലക്ഷ്യമെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ആർ.രാമചന്ദ്രൻ.
സാമൂഹികപുരോഗതിയിൽ അധിഷ്ഠിതമായ ദേശീയവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ കരങ്ങൾക്ക് ശക്തിപകരുന്നതിനാണ് തന്റെ മത്സരമെന്ന് എൻ.ഡി.എ. സ്ഥാനാർഥി വി.സദാശിവൻ.
രാഷ്ട്രീയത്തിന് ഉപരിയായുള്ള സൗഹൃദവും യുവത്വവും മതേതരത്വവുമെല്ലാം വിജയപ്രതീക്ഷ നൽകുന്നതായി സി.ആർ.മഹേഷ് ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥിയായിരുന്നകാലം മുതൽ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ സജീവമായ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം അറിയാം. ഇതും അനുകൂലഘടകമാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യവും യു.ഡി.എഫിന്റെ ദുർഭരണവും തനിക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ആർ.രാമചന്ദ്രൻ പറയുന്നു. അഞ്ച് ദശാബ്ദക്കാലമായി താൻ പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. രണ്ടുതവണ ജില്ലാ കൗൺസിലിലേക്ക് മത്സരിച്ചപ്പോഴും ജനങ്ങൾ തനിക്ക് ഭൂരിപക്ഷം നൽകി.
ഇതെല്ലാം അനുകൂല ഘടകമാണെന്നും ആർ.രാമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
ദീർഘകാലം പൊതുജീവിതത്തിൽ പുലർത്തിയ ആത്മാർത്ഥതയും മികച്ച പ്രവർത്തനവുമെല്ലാം നാട്ടുകാർക്ക് വ്യക്തമാണ്. നാട്ടുകാരൻ കൂടിയായ തനിക്ക് ഇതെല്ലാം വിജയപ്രതീക്ഷ നൽകുന്നതായി വി.സദാശിവൻ പറയുന്നു.
കുടിവെള്ളക്ഷാമത്തിന് പരിഹാരം, റെയിൽവേ സ്റ്റേഷൻ വികസനം, കരുനാഗപ്പള്ളിയുടെ ടൂറിസം വികസനം എന്നിവയ്ക്കെല്ലാം മുൻഗണന നൽകുമെന്ന് സി.ആർ.മഹേഷ്. താലൂക്ക് ആസ്പത്രിയെ ജില്ലാ ആസ്പത്രിയാക്കുക, തൊടിയൂർ ഇൻഡസ്ട്രിയൽ മേഖല ഐ.ടി. പാർക്ക് രീതിയിൽ വികസിപ്പിക്കുക, ട്രാഫിക് വികസനം തുടങ്ങിയവയുമുണ്ട്.
തകർന്നുകിടക്കുന്ന പരമ്പരാഗത കയർ, കൈത്തറി മേഖലയുടെ വികസനം,സർക്കാർ കോളേജ്, എന്നിവയ്ക്കെല്ലാം മുൻഗണന നൽകുമെന്ന് ആർ.രാമചന്ദ്രൻ വ്യക്തമാക്കുന്നു.
കരുനാഗപ്പള്ളിയുടെ വഴിമുട്ടിയ വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് വി.സദാശിവൻ പറയുന്നു. കരുനാഗപ്പള്ളിയുടെ സമഗ്രവികസനം, കരിമണൽ-കയർ മേഖലയിലെ പ്രശ്നങ്ങൾ, കുടിവെള്ളക്ഷാമം, റെയിൽവേ സ്റ്റേഷൻ വികസനം എന്നിവയ്ക്കെല്ലാം പ്രഥമപരിഗണന നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
[DECRYPT]
സ്ഥാനാർത്ഥികൾ | മുന്നണി |
---|---|
GOPALAKRISHNAN | BSP |
C.R.MAHESH | INC |
R.RAMACHANDRAN | CPI |
MYLAKKADU SHAH | PDP |
A.K.SALAHUDHEEN | SDPI |
RAMACHANDRAN K S PURAM | IND |