സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ് കരുനാഗപ്പള്ളി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആര്‍.രാമചന്ദ്രൻ. എൽ.ഡി.എഫിന്റെ ജില്ലാ കൺവീനർ കൂടിയായ അദ്ദേഹം കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയാണ്.
199l -ലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ പന്മന ഡിവിഷനിൽ നിന്നും പിന്നീട് ജില്ലാ പഞ്ചായത്തിലേക്ക് തൊടിയൂർ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായും സിഡ്കോ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കരുനാഗപ്പള്ളി അർബൻ സഹകരണ ബാങ്കിന്റെ പ്രസിഡന്റ്, മുഖത്തല ശ്രീ സി.അച്യുതമേനോൻ സ്മാരക ജില്ലാ സഹകരണ ആശുപത്രിയുടെ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു.
എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എ.ഐ.വൈ.എഫ് .ജില്ലാ സെക്രട്ടറി, സി.പി.ഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറി, ചവറ മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
KMML, IRE എന്നീ സ്ഥാപനങ്ങളിലെ AITUC യൂണിയനുകളുടെ പ്രസിഡന്റാണ്. 2012-ലാണ് ജില്ലാ സെക്രട്ടറിയാവുന്നത്. ഭാര്യ സി.പി. പ്രിയദർശിനി ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്നു. ദീപ ചന്ദ്രൻ മകളാണ്.