സി. ആര്‍. മഹേഷ് (യു.ഡി.എഫ്)

കെ.എസ്.യു വിലൂടെ രാഷ്ട്രീയ-പൊതുപ്രവർത്തനത്തിൽ സജീവമായ സി.ആര്‍.മഹേഷാണ് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാദ്ധ്യക്ഷനായ സി.ആര്‍. മഹേഷ് ആദ്യമായിട്ടാണ് നിയമസഭാ അങ്കത്തിന് ഇറങ്ങുന്നത്.

കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കെ.എസ്‌.യു യൂണിറ്റ് പ്രസിഡന്റായാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്.  പിന്നീട് ശാസ്താംകോട്ട ഡി.ബി.കോളേജ് യൂണിറ്റ് പ്രസിഡന്റും കോളേജ് യൂണിയൻ ചെയർമാനുമായി.

കെ.എസ്‌.യു സംസ്ഥാന കൗൺസിൽ അംഗം, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. തഴവ ഗ്രാമപ്പഞ്ചായത്ത് അംഗവും പാർലമെന്ററി പാർട്ടി ലീഡറുമായി.

കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമാണ്.

രാജശേഖരന്റെയും മണിയമ്മയുടെയും മകനായി കരുനാഗപ്പള്ളി തഴവയിൽ ജനനം. ഭാര്യ: ഗായത്രി, മക്കൾ: മഹാലക്ഷമി, മണികണ്ഠൻ, നാടക രചയിതാവ് കൂടിയായ സി.ആർ.മനോജ് ആണ് സഹോരൻ
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !