വി.സദാശിവൻ (എൻ.ഡി.എ)

പ്രവർത്തിച്ച മേഖലകളിൽ എല്ലാം കഴിവ് തെളിയിച്ച വ്യക്തിത്വമാണ് വി സദാശിവന്റേത്.  NDA സ്ഥാനാർത്ഥിയായി BJDS അദ് ദേഹത്തെ നിയോഗിച്ചതും അത് കൊണ്ട് തന്നെ.  ക്ലാശ്ശേരിൽ വാസുക്കുട്ടിയുടേയും സുമതിയുടെയും മകനായി ഓച്ചിറ പ്രയാറിൽ ജനനം.

എം.എ യും ബി.എഡും പൂർത്തിയാക്കിയ ശേഷം ക്ലാപ്പന S.V.H.S.S -ൽ ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീട് കയർഫെഡ് മാർക്കറ്റിംഗ് മാനേജരായി നിയമനം ലഭിച്ചു.
31 വർഷം ആ മേഖലയിൽ പ്രവർത്തിച്ചു.

25 വർഷമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി നിർവ്വാഹക സമിതി അംഗമാണ്. കഴിഞ്ഞ 7 വർഷമായി ക്ഷേത്ര ഭരണ സമിതി സെക്രട്ടറിയായി പ്രവർത്തിച്ച് വരികയാണ്.

മൂന്ന് തവണ S.N.D.P യോഗം ഡയറക്ടർ ബോർഡ് അംഗമായി.SN ട്രസ്റ്റ് ബോർഡ് അംഗമാണ്. S.N.D.P യോഗം കായംകുളം യൂണിയൻ സ്ഥാപക അഡ്മിനിട്രേറ്റീവായിരുന്നു.
ഗുരുദേവ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് അസി.സെക്രട്ടറി, വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിംഗ് അസി.സെക്രട്ടറി, ഓണാട്ടുകര കോക്കനട്ട് പ്രൊഡ്യുസേഴ്സ് കമ്പിനി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

നിയമസഭയിലേയ്ക്ക് ഇത് കന്നിയങ്കമാണ്. ഭാര്യ അനിത. മക്കൾ റാണി, ഡോണി




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !