കരുനാഗപ്പള്ളി: നാടിന്റെ പൊതുവികസനമാണ് ലക്ഷ്യമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നിയുക്ത എംഎല്‍എ ആര്‍ രാമചന്ദ്രന്‍. ആലപ്പാട്, ക്ലാപ്പന, കുലശേഖപുരം സൗത്ത്, നോര്‍ത്ത് എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പാട് പഞ്ചായത്തിലെ സ്വീകരണം വെള്ളനാതുരുത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ കെ ദീപ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍, ജില്ലാപഞ്ചായത്തംഗം സി രാധാമണി, പഞ്ചായത്ത് പ്രസിഡന്റ് സലീന വിനോദ്, സോമളന്‍ നെറ്റോ, രാജാദാസ്, ടി ലാല്‍ജി എന്നിവര്‍ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്ലാപ്പനയിലെ സ്വീകരണം ആയിരംതെങ്ങ് വളവ് മുക്കില്‍ തുടങ്ങി മഞ്ഞാടി മുക്കില്‍ സമാപിച്ചു. ആര്‍ സോമന്‍പിള്ള, എം ഇസ്മയില്‍, ടിഎന്‍ വിജയകൃഷ്ണന്‍, സുരേഷ് താണുവേലി, ക്ലാപ്പന സുരേഷ്, ബര്‍ണാഡ് തമ്പി, ശ്രീദേവി മോഹന്‍, സി രാധാമണി, ആര്‍ മോഹനന്‍, ഒ ഭുവനചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുലശേഖപുരം സൗത്തിലെ സ്വീകരണം വള്ളിക്കാവില്‍ മറ്റത്ത് രാജന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. കെ രവീന്ദ്രന്‍പിള്ള സ്വാഗതം പറഞ്ഞു. സ്വീകരണം മണ്ണാടിശേരിയില്‍ സമാപിച്ചു. ജെ ജയകൃഷ്ണപിള്ള, സി രാധാമണി, ശ്രീലേഖ കൃഷ്ണകുമാര്‍, വി സുഗതന്‍, ഷീജ നാസര്‍, അനിരുദ്ധന്‍, കെ സെയ്ദ്, കാട്ടുംപുറത്ത് നാസര്‍, മുരളി, നിസാം കൊട്ടിലി, വിഷ്ണു അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുലശേഖരപുരം നോര്‍ത്തിലെ സ്വീകരണം മരങ്ങാട്ടുമുക്കില്‍ തുടങ്ങി കൊച്ചാലുംമൂട്ടില്‍ സമാപിച്ചു. പി കെ രാജന്‍, കെ അശോകന്‍, ഗേളി ഷണ്‍മുഖന്‍, എ കെ രാധാകൃഷ്ണപിള്ള, പിഎസ് സലിം, ഷണ്‍മുഖന്‍, ശ്രീധരന്‍, അനന്ദു പോച്ചയില്‍, ശരവണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.