കരുനാഗപ്പള്ളിയിൽ ആധുനിക സൗകര്യങ്ങളോടെ ലക്ഷ്വറി ഹോട്ടൽ….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ ആധുനിക സൗകര്യങ്ങളോടെ ഡയമണ്ട് ഫോർട്ട് ലക്ഷ്വറി ഹോട്ടൽ ഉദ്ഘാടനം ചെയ്തു. അഡ്വ എ എം ആരിഫ് എം.പി. ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്രനടൻ സലിംകുമാർ വിശിഷ്ടാതിഥിയായി. സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.

റസ്റ്റോറൻറ് ഉദ്ഘാടനം ഷിബു ബേബി ജോണും ബാജ്വറ്റ് ഹാളിന്റെ ഉദ്ഘാടനം മുൻ എംഎൽഎ ആർ രാമചന്ദ്രനും നിർവഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽരാജു, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, കെ ആർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

കരുനാഗപ്പള്ളി എച്ച്. & ജെ. മാൾ വഴി ചെറിയഴീക്കൽ പോകുന്ന റോഡിൽ തറയിൽ ജംഗ്ഷനിലാണ് ഹോട്ടൽ.

Location :
https://maps.app.goo.gl/cARoJUcMvENrRNF37
Contact Number : 8943682999


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !