കരുനാഗപ്പള്ളി : ആദ്യകാല ട്രേഡ് യൂണിയൻ നേതാവ്, യുടിയുസി സംസ്ഥാന പ്രസിഡൻ്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച പി കെ ദിവാകരന്റെ അനുസ്മരണ സമ്മേളനം കരുനാഗപ്പള്ളിയിൽ നടന്നു. പി കെ. ദിവാകരൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മുൻ എം.എൽ.എ. എ.എ. അസീസിന് കൈമാറി. ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. കെ എസ് വേണുഗോപാൽ അധ്യക്ഷനായി. സി ആര്‍ മഹേഷ് എംഎൽഎ, മുൻ എംഎൽഎ ആർ രാമചന്ദ്രൻ, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ്, കെ സി രാജൻ, പി രാജു, എം എസ് ഷൗക്കത്ത്, പി കെ ദിവാകരൻ ഫൗണ്ടേഷൻ സെക്രട്ടറി ബി ആനന്ദൻ എന്നിവർ സംസാരിച്ചു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R