മിടുക്കിയായ ഹനാൻ കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ കരുനാഗപ്പള്ളിയിലെ കൊച്ചു കലാകാരി ഗൗരി സുനിൽ ഒരു ചിത്രം വരച്ചു സമ്മാനിച്ചപ്പോൾ….

കരുനാഗപ്പള്ളി : വാര്‍ത്താമാധ്യമങ്ങളിലേയും സോഷ്യല്‍മീഡിയയിലേയും താരമായ ഹനാൻ കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ കരുനാഗപ്പള്ളിയിലെ കൊച്ചു കലാകാരി ഗൗരി സുനിൽ ഒരു ചിത്രം വരച്ചു സമ്മാനിച്ചു.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.149.229.253, Browser - #Unknown, Content accessed - #25/04/2024 07:45:29 AM (UTC), Tracking code - #3011844531714031129]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

പഠനത്തിനിടെ ഉപജീവനത്തിനായി മത്സ്യ വിൽപ്പന നടത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ കോളേജ് വിദ്യാർഥിനിയാണ് മിടുക്കിയായ ഹനാൻ. ഹനാനെക്കുറിച്ചുള്ള വാർത്തകൾ വായിച്ച് ഒരുപാട് നല്ല മനുഷ്യർ ഹനാന് സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നിരുന്നു.

ഹനാന്റെ ജീവിതം വിവിധ മാധ്യമങ്ങളിലൂടെ അറിഞ്ഞ പുതുമുഖ സംവിധായകൻ അരുൺ ഗോപി, പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തിരുന്നു.
അതുപോലെ ഹനാനു വീടുവയ്ക്കാൻ അഞ്ചു സെന്റ് സ്ഥലം നൽകാമെന്നുപറഞ്ഞ് പ്രവാസി മലയാളിയും രംഗത്തെത്തിയിരുന്നു.

ഖാദി ബോര്‍ഡിന്റെ ഓണം ബക്രീദ് ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ഖാദി ഷോയില്‍ ഹനാനെ വിശിഷ്ട്ട അതിഥിയായി ക്ഷണിച്ചതും, മുഖ്യമന്ത്രി ഹനാന് ചടങ്ങില്‍ പുരസ്‌കാരവും സമ്മാനിക്കാൻ തീരുമാനിച്ചതും ശ്രദ്ധേയമായ വാർത്തയായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ കൊച്ചു കലാകാരിയായ ഗൗരി സുനിൽ വളരെ അതിശയിപ്പിക്കുന്ന വിധം നിമിഷങ്ങൾക്കുള്ളിലാണ് മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നത്. പെൻസിൽ ഡ്രായിങ്ങിനോട് ഏറ്റവും പ്രീയമുള്ള ഗൗരി മൂന്നു തവണ ജില്ലാ ചിത്രരചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി.


ചരിത്ര പുരുഷന്മാരുടെയും, സിനിമാ താരങ്ങളുടെയും, രാഷ്‌ട്രീയ – സാമൂഹ്യ പ്രവർത്തകരുടെയും, ദൈവങ്ങളുടെയും അങ്ങനെ വർണാഭമായ അഞ്ഞൂറിലധികം ചിത്രങ്ങളാണ് ഈ കുട്ടിയുടെ കലാ സൃഷ്ടിയായിട്ടുള്ളത്. പരിശീലനം ഒന്നുമില്ലാതെ സ്വതസിദ്ധമായ കഴിവിലൂടെ ഈ കുട്ടി വരയ്ക്കുന്ന ചിത്രങ്ങളുടെ മനോഹാരിത മനസിലാക്കി നമ്മുടെ കരുനാഗപ്പള്ളിയിൽ പലയിടത്തും ഗൗരി എന്ന കൊച്ചു മിടുക്കി വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിരുന്നു.

കരുനാഗപ്പള്ളി ആലുംകടവ് ജംഗ്ഷനിൽ പൂക്കട നടത്തുന്ന ആദിനാട് തെക്ക് പൂങ്കാവനത്തിൽ സുനിൽ കുമാറിന്റെയും (അനി സുനി) സരിതയുടെയും മൂത്ത മകളാണ് ഗൗരി. മൂന്നര വയസ്സുള്ള ശബരി സുനിലാണ് സഹോദരൻ.


കരുനാഗപ്പള്ളി വവ്വാക്കാവിൽ പുതിയതായി ആരംഭിച്ച ഒറൈസൺ എന്ന ഹൈപ്പർ മാർട്ടിന്റെ ഉദ്ഘാടനത്തിനു വിശിഷ്ട്ട അതിഥിയായി എത്തിയതായിരുന്നു മിടുക്കിയായ ഹനാൻ.

ഗൗരി സുനിൽ വരച്ച ചിത്രങ്ങൾ കാണാം,

https://karunagappally.com/news/karunagappally-gowri-drawing-photos/


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !