കരുനാഗപ്പള്ളി വള്ളിക്കാവ് ചിറക്കടവ് ദേവീ ക്ഷേത്രത്തിൽ സപ്താഹ യജ്ഞം

കരുനാഗപ്പള്ളി : ക്ലാപ്പന ചിറക്കടവ് ദേവീ ക്ഷേത്രത്തിൽ 12 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടന്നു കൊണ്ടിരിക്കുന്നു.

ശക്തി സ്വരൂപിണിയും അഭീഷ്ടവരപ്രസാദിനിയും നാടിന്റെ ഐശ്വര്യ ദേവതയുമായ ചിറക്കടവിലമ്മയുടെ തിരുസന്നിധിയിൽ നടക്കുന്ന സപ്താഹ യജ്ഞം 2018 ആഗസ്റ്റ് 01 ന് ബ്രഹ്മശ്രീ പുറപ്പേരില്ലത്ത് നാരായണൻ വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തിയാരംഭിച്ചു.

യജ്ഞാചാര്യൻ കല്ലിമേൽ ശ്രീ.ഗംഗാധർജിയുടെ കാർമികത്വത്തിൽ നടക്കുന്ന സപ്താഹയജ്ഞത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 07 ന് ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് അവഭൃഥസ്‌നാന ഘോഷയാത്ര വള്ളിക്കാവ് ശ്രീ ഭഗവതീ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു. വഴിയുലടനീളം ഭക്തജനങ്ങൾ നിലവിളക്ക് കൊളുത്തിവച്ച് വരവേൽക്കുന്ന ഘോഷയാത്ര തുടർന്ന് ക്ഷേത്ര തിരുസന്നിധിയിൽ എത്തിച്ചേരുന്നു.


എല്ലാ ഭക്ത ജനങ്ങളേയും ചിറക്കടവ് ദേവീ ക്ഷേത്ര തിരുസന്നിധിയിലേക്ക് ദൈവീക നാമത്തിൽ സ്വാഗതം ചെയ്യുന്നു.

ക്ളാപ്പന എന്ന പെരുവന്നതിന് ചരിത്രത്തിൽ നാമകഥകൾ പലതുണ്ട് അതിൽ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കഥകൂടി ക്ളാപ്പനയുടെ ചരിത്രത്താളുകളില്‍ നിലനിൽക്കുന്നു. ക്ളാപ്പന തെക്കേ പകുതിയിലുള്ള ചിറക്കടവ് ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു കൂറ്റന്‍ പനയുണ്ടായിരുന്നുവത്രേ. ആ പനയുടെ ചുവട്ടില്‍ എത്ര തന്നെ തേച്ചുമിനുക്കിയ ഓട്ടുവിളക്കു കത്തിച്ചു വെച്ചാലും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വിളക്ക് ക്ളാവു പിടിക്കുമായിരുന്നു. വിശേഷ സിദ്ധിയുള്ള ആ പനയാണ് വിളക്കില്‍ ക്ളാവുപിടിപ്പിക്കുന്നത് എന്ന വിശ്വാസത്തില്‍ അത് ‘ക്ളാവുപന’ എന്നറിയപ്പെട്ടു. കാലത്തിന്റെ മഹാപ്രവാഹത്തില്‍ ‘ക്ളാവുപന’ തലമുറകള്‍ മാറിയപ്പോള്‍ ക്ളാപ്പനയായി മാറി എന്നും പറയപ്പെടുന്നു.

ക്ളാപ്പനയുടെ ചരിത്രം : https://karunagappally.com/history/clappana/


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !