ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ട ക്ലാപ്പന

ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെടുന്ന ഗ്രാമമായിരുന്നു ക്ലാപ്പന. ക്ളാപ്പനയുടെ നാമചരിത്രം കാര്‍ഷിക സമൃദ്ധിയില്‍ നിന്നു തുടങ്ങുന്നു. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ക്ളാപ്പന വിശാലമായ കൃഷി നിലങ്ങളുടേയും അദ്ധ്വാനികളുടേയും നാടായിരുന്നു. വിളവെടുപ്പു കാലമാകുന്നതോടെ തെക്കന്‍ നാടുകളില്‍ നിന്ന് ഉഴവിനുള്ള മാടുകളെ കൂട്ടമായി തെളിച്ചുകൊണ്ടു വരുക പതിവായിരുന്നു. അവര്‍ ഇടത്താവളമാക്കിയിരുന്നത് പനവൃക്ഷങ്ങള്‍ ധാരാളമുണ്ടായിരുന്ന ക്ളാപ്പനയിലെ തെക്കന്‍ പ്രദേശമാണ്. വിശ്രമത്തിനായി കളിത്തട്ടും ദാഹശമനത്തിന് തണ്ണീര്‍ പന്തലും അവിടെയുണ്ടായിരുന്നു. ദാഹജലം നല്‍കുവാന്‍ ചുമതലപ്പെട്ട അന്നത്തെ കുടുംബമായ തണ്ണീര്‍ക്കരശ്ശേരില്‍ ഇന്നും അതേ പേരില്‍ അവിടെ അവശേഷിക്കുന്നു. വാണിഭക്കാര്‍ വിശ്രമ സമയത്ത് കാളകളെ കെട്ടിയിരുന്ന പനകളുടെ നാട് എന്ന അര്‍ത്ഥത്തില്‍ കാളപ്പന എന്ന് വ്യവഹരിച്ചു വന്നത് കാലം കടന്നു പോയതോടെ ക്ളാപ്പനയായി മാറി.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #35.171.45.182, Browser - #Unknown, Content accessed - #12/09/2024 12:03:12 PM (UTC), Tracking code - #12774693681726142592]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

കാതുകളില്‍ നിന്നു കാതുകളിലേക്ക് കൈമാറിയ ക്ളാപ്പനയുടെ നാമകഥകളില്‍ പലതും ഇനി ബാക്കി നില്‍ക്കുന്നു. അവയില്‍ വിശ്വാസമായ ഒന്ന് നടുവാഴിത്ത ഭരണ സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്. കരബലം കൊണ്ടും ധനബലം കൊണ്ടും നോക്കത്താദൂരം കയ്യടക്കിയിരുന്ന പ്രമാണിമാര്‍ കൂറ്റന്‍ കാളകളെ തങ്ങള്‍ ലക്ഷ്യമിട്ടിരുന്ന നാട്ടിന്‍ പുറങ്ങളില്‍ കൊണ്ട് ചെന്ന് കെട്ടിയിടുകയായിരുന്നു പതിവ്. കാളകളെ സ്വതന്ത്രമാക്കുവാന്‍ ചങ്കൂറ്റം കാണിക്കുന്നവരുമായി ഏറ്റുമുട്ടുകയും ജയിച്ചാല്‍ ആ പ്രദേശം കൂടി കയ്യടക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ഈ പ്രദേശങ്ങളിലെ വനങ്ങളില്‍ ഒന്നില്‍ അധികാര മോഹത്താല്‍ ബന്ധിക്കപ്പെട്ട കാളയുടെ ചരിത്രത്തെ തുടര്‍ന്ന് കാളയെ ബന്ധിച്ച പനയെന്ന അര്‍ത്ഥമുള്ള കാളപ്പന കാലന്തരത്തില്‍ ക്ളാപ്പനയായി പരിണമിച്ചു.

വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റൊരു കഥകൂടി ക്ളാപ്പനയുടെ ചരിത്രത്താളുകളില്‍ ഇനിയും ശേഷിക്കുന്നു. ക്ളാപ്പന തെക്കേ പകുതിയിലുള്ള ചിറക്കടവ് ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു കൂറ്റന്‍ പനയുണ്ടായിരുന്നുവത്രേ. ആ പനയുടെ ചുവട്ടില്‍ എത്രതന്നെ തേച്ചുമിനുക്കിയ ഓട്ടുവിളക്കു കത്തിച്ചു വെച്ചാലും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വിളക്ക് ക്ളാവു പിടിക്കുമായിരുന്നു. വിശേഷ സിദ്ധിയുള്ള ആ പനയാണ് വിളക്കില്‍ ക്ളാവുപിടിപ്പിക്കുന്നത് എന്ന വിശ്വാസത്തില്‍ അത് ‘ക്ളാവുപന’ എന്നറിയപ്പെട്ടു. കാലത്തിന്റെ മഹാ പ്രവാഹത്തില്‍ ‘ക്ളാവുപന’ തലമുറകള്‍ മാറിയപ്പോള്‍ ക്ളാപ്പനയായി മാറി.

കഥകളി സംഗീതത്തിൽ ശ്രദ്ധേയനായ വള്ളിക്കാവ്‌ ശങ്കരപ്പിള്ള ഈ പഞ്ചായത്തുകാരനാണ്‌. കഥകളി പോലെ തന്നെ നാടക കലയിലും ക്ലാപ്പന ശ്രദ്ധേയമാണ്‌. ആയുർവ്വേദ പണ്ഡിതന്മാർ ഈ ഗ്രാമത്തിൽ കൂടുതൽ ഉണ്ടായിരുന്നു. ഈ ഗ്രാമം പല സ്വാതന്ത്ര സമരങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ക്ലാപ്പനയിൽ പോർച്ചുഗീസ്‌ പാരമ്പര്യമുള്ള പള്ളികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വളരെ പ്രശസ്‌തമായ സാംസ്‌ക്കാരിക സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

കായംകുളം രാജാവിന്റെ അധികാര അതിര്‍ത്തിക്കുള്ളിലായിരുന്നു ക്ളാപ്പന. ക്ളാപ്പന രാജാവിന്റെ പ്രതിപുരുഷനായി ഇടയനമ്പലം മുതല്‍ തെക്കോട്ടുള്ള പ്രദേശം മുഴുവന്‍ ഭരിച്ചിരുന്നത് ക്ളാപ്പന ഇടക്കര്‍ത്താവായിരുന്നു. ഇവിടെ ഇപ്പോഴുമുള്ള ചില ഗൃഹനാമങ്ങള്‍ അതിലേക്ക് വെളിച്ചം വീശുന്നു. ഇടക്കര്‍ത്താവിന്റെ താവളം കോട്ടയ്ക്കകം എന്നറിയപ്പെട്ടു. മഹാരാജാവ് രാജ്യകാര്യങ്ങള്‍ക്കായി എഴുന്നള്ളി താമസിച്ചിരുന്നത് ‘കൊട്ടാരത്തില്‍’ ആയിരുന്നു. ‘പടിക്കല്‍’ താമസിച്ചിരുന്നത് സ്ത്രീജനങ്ങള്‍ തന്നെ. ഇടക്കര്‍ത്താവിന്റെ അലക്കുകാര്‍ ‘വെളുത്തിടത്തും’ പണ്ടാരങ്ങള്‍ ‘പണ്ടാരേത്തും’ താമസിച്ചു വന്നു. തണ്ണീര്‍ പന്തലില്‍ സംഭാരം വീഴ്ത്തുവാന്‍ ചുമതലപ്പെട്ടവര്‍ തണ്ണീര്‍ക്കരയിലായിരുന്നു വാസം. സൈന്യം തമ്പടിച്ചിരുന്നത് ആക്കുളങ്ങരയിലും. കായംകുളം കായലില്‍ നിന്ന് കിഴക്കോട്ട് കോട്ടയ്ക്കകം വരെ കെട്ടുവള്ളങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ തക്കരീതിയില്‍ തോട് നിര്‍മ്മിച്ചിരുന്നു. കൃഷ്ണപുരം കൊട്ടാരത്തില്‍ നിന്ന് ഈ മാര്‍ഗ്ഗത്തിലാണ് മഹാരാജാവ് ക്ളാപ്പനയിലെത്തിയിരുന്നത്.

കായംകുളം രാജാവിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എടുത്തു പറയാവുന്നത് ഇന്ന് കായംകുളം കായല്‍ മുതല്‍ തെക്ക് വട്ടക്കായല്‍ വരെ നീളുന്ന തഴത്തോടിന്റെ നിര്‍മ്മാണമാണ്. ഗതാഗതം പൂര്‍ണ്ണമായും ജലമാര്‍ഗ്ഗമായിരുന്ന അക്കാലത്ത് ഇത്തരമൊരു ബൃഹത്തായ സംരംഭത്തിന്റെ പ്രയോജനം വളരെ വലുതായിരുന്നു. ക്ളാപ്പനയുടെ മദ്ധ്യഭാഗത്തുള്ള വടശ്ശേരില്‍ ചെറുത്തറ, ചെറുവില്‍ തുടങ്ങിയ ഭവനങ്ങളില്‍ താമസിച്ചിരുന്ന ബ്രാഹ്മണര്‍ ഇടക്കര്‍ത്താവിന്റെ ആവശ്യ പ്രകാരം ആ വീടുകള്‍ ഇസ്ളാംമത വിശ്വാസികള്‍ക്ക് കൈമാറിയ ശേഷം ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കായി കോട്ടയ്ക്കുള്ളിലേക്കു താമസം മാറ്റുകയാണ് ചെയ്തത്.

ജനകീയമായിരുന്ന നാടന്‍ കലകളില്‍ ശ്രദ്ധേയമായ ഒന്നാണ് കാക്കാരശ്ശി നാടകം. 1858-ല്‍ ഗോവിന്ദക്കുറുപ്പ് ഇവിടെ ഒരു കാക്കരശ്ശി കളരി സ്ഥാപിക്കുകയുണ്ടായി. മണ്ടഹത്തു കറത്തകുഞ്ഞ്, ഇടന്നയില്‍ രാമന്‍നായര്‍, കേശവന്‍ നായര്‍, കവറാട്ടു കുഞ്ഞിപ്പിള്ള തുടങ്ങിയവര്‍ ഈ കലയില്‍ അറിയപ്പെട്ടിരുന്നവരാണ്. മണ്ടാഹത്ത് കറത്തകുഞ്ഞ് അക്കാലത്തെ ചെണ്ട, ഉടുക്ക് എന്നീ വാദ്യങ്ങളുടെ വിദ്വാന്‍ കൂടി ആയിരുന്നു. കാക്കാന്‍ വേലുപ്പിള്ളയുടെ ശിഷ്യനായിരുന്ന കൊച്ചുചെറുക്കന്‍ ആശാന്‍ കോലടികളിയില്‍ വിഖ്യാതനായിരുന്നു. നാടൊട്ടുക്ക് നടന്ന് ഗുസ്തി മത്സരങ്ങള്‍ നടത്തിവന്ന ഫയല്‍മാന്‍ ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ ഹരമായിരുന്നു. പ്രസിദ്ധ സര്‍ക്കസ് കലാകാരനായ കിലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യനായിത്തീര്‍ന്ന സ്രാമ്പൂട്ടില്‍ നാരായണനും പിന്നീട് സര്‍ക്കസ് കലാകാരനായി പ്രസിദ്ധിയിലേക്കുയര്‍ന്നു. നിരവധി ഗുസ്തി മത്സരങ്ങള്‍ക്ക് ക്ളാപ്പന വേദിയാവുകയും ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ പ്രസിദ്ധി കടല്‍ കടന്നു പോകാന്‍ കാരണമായിത്തീര്‍ന്ന കഥകളിക്ക് ക്ളാപ്പനയിലും വേരുകളുണ്ട്. ആറ്റുപുറത്തെ ശ്രീകൃഷ്ണ വിലാസം കഥകളിയോഗം നിരവധി അരങ്ങുകള്‍ക്ക് വേദിയായിട്ടുണ്ട്. കടമ്പാട്ട്, കുതിരപ്പാട്ട് തുടങ്ങിയ പ്രസിദ്ധ ഇല്ലങ്ങളോടനുബന്ധിച്ചും കഥകളി യോഗങ്ങള്‍ ഉണ്ടായിരുന്നു. ക്ളാപ്പന ഷണ്‍മുഖവിലാസം സ്ക്കൂള്‍ കേന്ദ്രമാക്കി ഒരു കഥകളി ക്ളബും കുറേ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. കഥകളി സംഗീതത്തില്‍ പ്രസിദ്ധി നേടിയ പള്ളിക്കാവ് ശങ്കരപ്പിള്ള ഈ പഞ്ചായത്തുകാരന്‍ തന്നെ. ഇഞ്ചക്കാട് ദമോദരനാശാനും അഗസ്തി മേസ്തിരിയും മുണ്ടകത്തില്‍ പീറ്റര്‍ മേസ്തിരിയും ക്ളാര്‍നെറ്റ് വാദ്യത്തില്‍ ഖ്യാതി നേടിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ അഴീക്കലെത്തി താമസമാക്കിയ പോര്‍ട്ടുഗീസുകാരില്‍ നിന്നും നേരിട്ടുവാദ്യം പഠിച്ചവരുടെ പിന്‍മുറക്കാരാണിവര്‍. സാഹിത്യ ചരിത്ര താളുകളില്‍ ഉള്‍പ്പെടാതെ പോയെങ്കിലും പ്രതിഭാധനന്മാരായ സാഹിത്യകാരന്മാര്‍ പലരും ക്ളാപ്പനയുടെ സന്തതികളാണ്. അവരില്‍ ആദ്യം സൂചിപ്പിക്കേണ്ടത് ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം കേക വൃത്തത്തില്‍ കാവ്യമാക്കിയ ക്ളാപ്പന വേണുജിയെയാണ്. കവിത, നാടകം, ചെറുകഥ തുടങ്ങിയ സാഹിത്യ രംഗങ്ങളില്‍ സൃഷ്ടിക്കള്‍ നടത്തിയിട്ടുള്ള വേണുജി നിരീക്ഷകന്‍ എന്നൊരു മാസികയും നടത്തിയിരുന്നു. ചിത്രകലാ രംഗത്തു ശ്രദ്ധേയരായിരുന്നവരാണ് കുട്ടിപ്പണിക്കരും ഇത്താംതറ ഡെന്‍സിലും. കൈത്തറി നെയ്ത്തിന് അറിയപ്പെട്ട കുടുംബമായിരുന്നു നേരൂര്‍. ഒട്ടനവധി തറികള്‍ അവിടെയുണ്ടായിരുന്നു. നെയ്ത്തില്‍ പരിശീലനവും അവിടെ നല്‍കിയിരുന്നു.

കയര്‍പിരിക്കലിനും ക്ളാപ്പന അറിയപ്പെട്ടിരുന്നു. കൈ കൊണ്ടുണ്ടാക്കുന്ന കയറിന് ഇവിടെ എക്കാലത്തും നല്ല മാര്‍ക്കറ്റാണുണ്ടായിരുന്നത്. തലച്ചുമടായി നിരവധി സ്ഥലങ്ങളിലേക്ക് ചകിരി കൊണ്ടുപോകുക അന്ന് പതിവായിരുന്നു. നാടക കലയുടെ കേദാര ഭൂമിയായിരുന്നു ക്ളാപ്പന. സരസ്വതീ ക്ഷേത്രങ്ങള്‍ക്കു ഖ്യാതി നേടിയ സ്ഥലമായിരുന്നു ക്ളാപ്പന. മണ്ണാറ ഗോവിന്ദ വിലാസം സ്കൂള്‍ ആയിരുന്നു അവയില്‍ മുഖ്യം. വിദ്വാന്‍ എം.കെ.അച്ചുതന്‍ മുന്‍കൈ എടുത്തു സ്ഥാപിച്ച പരശ്ശേരില്‍ ഷണ്‍മുഖ വിലാസം സ്കൂള്‍ ഇന്നു ക്ളാപ്പനയിലെ ഏക ഹൈസ്ക്കൂളാണ്. ശ്രീനാരായണ ഗുരു സന്ദര്‍ശിച്ചു താമസിച്ചിട്ടുള്ള വിദ്യാകേന്ദ്രങ്ങളില്‍ ഒന്നാണിത്.

1900-ല്‍ ജനപങ്കാളിത്തത്തോടെ സ്ഥാപിച്ച ആള്‍ സോള്‍സ് എല്‍.പി.സ്കൂള്‍ പിന്നീട് സെന്റ് ജോസഫ് യു.പി.സ്ക്കൂള്‍ ആയി ഉയര്‍ന്നു. ഇസ്ളാം മതത്തിന്റെ കേരളത്തിലെ പ്രചാരകാലത്തു തന്നെ ക്ളാപ്പനയിലും ഇസ്ളാംമത വിശ്വാസികളുണ്ടായിരുന്നു. ഇസ്ളാംമതം സ്വീകരിച്ചതിനു ശേഷം ചേരമാന്‍ പെരുമാള്‍ തറക്കല്ലിട്ട പതിനെട്ടു പടികളില്‍ ഒന്ന് ക്ളാപ്പന പുതുതെരുവ് ജുമാമസ്ജിദാണ്. ചൈനീസ് വാസ്തു ശില്പ ശൈലിയിലാണ് മനോഹരമായ ഈ പള്ളി പണി തീര്‍ത്തിട്ടുള്ളത്. ക്ളാപ്പനയുടെ തെക്കുകിഴക്കു ഭാഗത്തുള്ള വാര്‍ഡിന്റെ പേര് പെരുമാന്തഴ എന്നാണ്. പെരുമാളിന്റെ പടനായകന്റെ തറ എന്നര്‍ത്ഥമുള്ള പെരുമാള്‍ തറയാണ് പെരുമാന്തഴയായതെന്ന് ഊഹിക്കുന്നു. ക്ളാപ്പന വില്ലേജിന്റെ പഴയ പേര് പെരുനാട് എന്നായിരുന്നു. ഇതും പെരുമാളുമായുള്ള ഈ നാടിന്റെ ബന്ധത്തിനും അതുവഴി ഇസ്ളാംത പാരമ്പര്യത്തിനും നിദാനമാണ്.

1840-ലാണ് പോര്‍ട്ടുഗീസുകാര്‍ ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള അഴീക്കലില്‍ വന്നു ചേര്‍ന്നതെന്ന് ഊഹിക്കുന്നു. തുടര്‍ന്ന് പോര്‍ട്ടുഗീസ് വാസ്തുശില്പ മാതൃകയില്‍ വലിയൊരു പള്ളി അവിടെ സ്ഥാപിക്കുകയുണ്ടായി. ഇതിനായി പോര്‍ട്ടുഗലില്‍ നിന്നാണ് തടിയില്‍ തീര്‍ത്ത ഒരു അള്‍ത്താരയും മറ്റും കൊണ്ടുവന്നത്. ആ പള്ളി കടലാക്രമണത്തില്‍ നശിച്ചു പോയപ്പോള്‍ ക്ളാപ്പനയില്‍ മറ്റൊരു പള്ളി പണി തീര്‍ത്തു. പോര്‍ട്ടുഗീസ് അള്‍ത്താരയും മറ്റും പുതിയ പള്ളിയിലേക്ക് മാറ്റുകയും ചെയ്തു. കൊച്ച് എടത്വപള്ളി എന്നു വിളിക്കപ്പെടുന്ന ക്ളാപ്പന സെന്റ് ജോര്‍ജ്ജ് പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരം കടല്‍ വെള്ളത്തിലൂടെ ഒഴുകി വന്ന ഒലിവു തടിയിലാണ് പണിതിട്ടുളളത്. വേനല്‍ക്കാലത്ത് ഇപ്പോഴും ആ തടിയില്‍ നിന്ന് ഒലിവെണ്ണ കിനിഞ്ഞു വരാറുണ്ട്. ക്രിസ്തു പ്രതിമയുടെ മുകളിലുള്ള വിളക്ക് മത്സ്യബന്ധനത്തിന് പോന്നകുവര്‍ക്ക് ഇന്നും ലക്ഷ്യം കാട്ടുന്നുണ്ട്.

പോര്‍ട്ടുഗീസ് പാരമ്പര്യമുള്ള പല ക്രിസ്തീയ കുടുംബങ്ങളും ക്ളാപ്പനയിലുണ്ടായിരുന്നു. കടയില്‍ പറമ്പില്‍, കൂട്ടുങ്ങല്‍ തുടങ്ങിയവ അവയിലറിപ്പെടുന്നു. കാലത്തിന്റെ പ്രവാഹത്തില്‍ മാറിവന്ന പശ്ചാത്തലങ്ങളുമായി പൊരുത്തപ്പെടാനാകാതെ അവരെല്ലാം തങ്കശ്ശേരിയിലേക്കു താമസം മാറുകയാണുണ്ടായത്. ജര്‍മ്മനി, പോര്‍ട്ടുഗല്‍ തുടങ്ങിയ വിദേശരാഷ്ട്രങ്ങളില്‍ നിന്നുള്ള വികാരിമാര്‍ ക്ളാപ്പന ഇടവക ഭരിച്ചിട്ടുണ്ട്. ഇതില്‍ ജര്‍മ്മന്‍കാരനായിരുന്ന ഫാദര്‍ പയസ്സിന്റെ സേവനം ശ്രദ്ധേയമായിരുന്നു. മിഷനറി പ്രവര്‍ത്തനത്തില്‍ ക്ളാപ്പനയില്‍ നിന്നും പലരും പങ്കാളിയായിട്ടുണ്ട്. 1951-ല്‍ സ്ഥാപിക്കപ്പെട്ട ഗ്രാമോദ്ധാരണ ലൈബ്രറി ഇന്ന് ക്ളാപ്പനയുടെ സാംസ്ക്കാരിക കേന്ദ്രമാണ്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !