കുലശേഖരപുരവും ആദിനാടും

കുലശേഖരപുരം, ആദിനാട്‌ എന്നീ വില്ലേജുകൾ ചേർന്നതും 16.75 ച.കി.മീ വിസ്‌തീർണ്ണമുള്ളതുമായ
പ്രകൃതി രമണീയമായ കുലശേഖരപുരം പഞ്ചായത്തിലെ കടത്തൂർ നീലികുളം ഭാഗത്ത്‌, കൊട്ടാരാവശിഷ്‌ടങ്ങൾ കണ്ടെത്തിയിരുന്നത് ഇവിടെ രാജഭരണം നിലനിന്നിരുന്നെന്ന്‌ അനുമാനിക്കാം. അതുപോലെ ബുദ്ധന്റെ നാട്‌ എന്ന്‌ അര്‍ത്ഥം വരുന്ന 'ആദിനാട്‌' എന്ന ഗ്രാമം കുലശേഖരപുരം തഴത്തോടിന്‌ പടിഞ്ഞാറ്‌ കായലിനോട്‌ ചേര്‍ന്നുകിടക്കുന്നു. ബുദ്ധമത വിശ്വാസിയായിരുന്ന അകത്തൂട്‌ രാജാവ്‌ ഇവിടെ നാടുഭരിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.227.240.72, Browser - #Unknown, Content accessed - #13/04/2024 01:47:10 PM (UTC), Tracking code - #5236902771713016030]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

ഓണാട്ടുകര കാര്‍ഷിക മേഖലയില്‍പ്പെടുന്ന ഈ പ്രദേശത്തിന്റെ പഴയകാല ചരിത്രത്തെ സംബന്ധിച്ച ലിഖിത രേഖകള്‍ പരിമിതമാണ്. ഐതിഹ്യങ്ങളും നാട്ടറിവുകളാണ് ഏറെയും .'കുലശേഖരപുരം' എന്ന സ്ഥലനാമത്തിന്റെ ചരിത്രം ഇങ്ങനെയാണ് കരുതപ്പെടുന്നത് - ദക്ഷിണഭാരതത്തിലെ 12 ആഴ്വാക്കളില്‍ പ്രധാനിയായിരുന്നു കുലശേഖര ആഴ്വാര്‍. ഇദ്ദേഹം കവിയായിരുന്നന്നും 'തിരുമൊഴി' യുടെ കര്‍ത്താവാണെന്നും കരുതപ്പെടുന്നു. കുലശേഖര ആഴ്വാരുടെ പേരില്‍ നിന്നും ഈ പ്രദേശത്തിന് കുലശേഖരപുരം എന്നപേര്‍ സിദ്ധിച്ചു എന്നൊരു വിശ്വാസം നിലവിലുണ്ട്. അതുപോലെ ചേരരാജാക്കന്മാരുടെ സാമന്തന്‍മാര്‍ താവളമടിച്ചിരുന്ന പ്രദേശങ്ങള്‍ക്ക് ഈ പേരുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.


തെക്കന്‍ കേരളത്തില്‍ 'കുലശേഖരം' 'കുലശേഖരമംഗലം' എന്നീ സ്ഥലനാമങ്ങളും നിലവിലുണ്ട്. മേല്‍പ്പറഞ്ഞ വംശങ്ങളുമായി ബന്ധപ്പെട്ട് ഒരു രാജസ്ഥാനം എന്ന അര്‍ത്ഥത്തില്‍ കുലശേഖരപുരം എന്ന പേര്‍ ലഭിച്ചതാകാമെന്നുകരുതുന്നു. കുലശേഖരപുരം പഞ്ചായത്തിലെ കടത്തൂര്‍, നീലികുളം ഭാഗത്ത് തകര്‍ന്ന കൊട്ടാരവശിഷ്ടങ്ങള്‍ കുറേക്കാലം മുമ്പുവരെ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. കൂടാതെ രാജകൊട്ടാരവുമായി ബന്ധപ്പെട്ട വീടുകള്‍ക്ക് പറയുന്ന കൊട്ടാരത്തില്‍, കോയിക്കല്‍, മാളിയേക്കല്‍ എന്നിങ്ങനെ നിരവധി കുടുംബപ്പേരുകള്‍ കുലശേഖരപുരത്ത് ഇന്നും നിലവിലുണ്ട്. വേണാട്ടരചന്‍ കായംകുളം രാജ്യം കീഴടക്കിയപ്പോള്‍ കുലശേഖരപുരവും കൂട്ടിചേര്‍ക്കപ്പെടുകയും തിരുവിതാംകൂറില്‍ ആക്കുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയുടെ ദാസരായി മാറിയ തദ്ദേശീയരായ പടയാളികള്‍ക്ക് ഭൂമി ദാനമായി നല്‍കിയിരുന്നു. ഇങ്ങനെ നല്‍കിയ ഭൂമിക്ക് “വിരുത്തി” വസ്തുക്കള്‍ എന്നാണ് പറയാറ്. ഇത്തരം ധാരാളം ഭൂമി കുലശേഖരപുരത്തിന്റെ പല ഭാഗത്തും കാണുന്നുണ്ട്.


ഐതിഹ്യങ്ങള്‍ പ്രകാരം 'ആദിനാട്‌' എന്നാല്‍ ആതന്റെ അഥവാ ബുദ്ധന്റെ നാട് എന്നാണര്‍ത്ഥം. ഈ പ്രദേശത്ത് ഒരു കാലത്ത് ധാരാളം ബുദ്ധമതവിശ്വാസികള്‍ കഴിഞ്ഞിരുന്നതായി തെളിവുണ്ട്. ബുദ്ധമത വിശ്വാസിയായിരുന്ന അകത്തൂട്ട് രാജാവും അദ്ദേഹത്തിന്റെ കൊട്ടാരവും മറ്റും ഉണ്ടായിരുന്നതായി കാണാം. അകത്തൂട്ട് ചന്തയ്ക്ക് സമീപം കൊട്ടാരവശിഷ്ടങ്ങള്‍ അടുത്ത കാലം വരെ ഉണ്ടായിരുന്നതാണ്. അതിനടുത്തുതന്നെയുള്ള അയ്യന്‍ കോയിക്കല്‍ ക്ഷേത്രവും ബുദ്ധമതാനുയായികളുടെ ആരാധനാ കേന്ദ്രമായിരുന്നു. 'അയ്യന്‍' എന്ന വാക്കിന് 'ബുദ്ധന്‍' എന്നാണര്‍ത്ഥം. അയ്യന്‍ കോയിക്കല്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്നതും പില്‍ക്കാലത്ത് കായലില്‍ നിന്ന് കണ്ടെടുത്തതുമായ കൃഷ്ണശിലയില്‍ തീര്‍ത്ത ബുദ്ധവിഗ്രഹം പ്രസിദ്ധമാണ്. ഈ വിഗ്രഹം കുറേക്കാലം കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറു വശത്ത് സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അങ്ങനെ, ശങ്കരാചാര്യരുടെ കാലം വരെ കുലശേഖരപുരത്ത് ബുദ്ധമതവിശ്വാസം പ്രബലമായിരുന്നുവെന്ന് ഊഹിക്കാവുന്നതാണ്.

ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന്‌ മുമ്പ്‌ തന്നെ ജാതി മത ഭേദങ്ങളില്ലാത തന്നെ എല്ലാവർക്കും ആരാധന നടത്തുവാനും കയറുവാനും അവകാശമുണ്ടായിരുന്ന തിരുവിതാംകൂറിലെ മൂന്ന്‌ ക്ഷേത്രങ്ങളിൽ ഒന്നാണ്‌ ആദിനാട്‌ ശക്‌തികുളങ്ങര ദേവീക്ഷേത്രം. ഈക്ഷേത്രത്തിൻ അവകാശം ഒരു മുസ്ലീം കുടുംബത്തിനുണ്ടായിരുന്നുവെന്നതും വളരെ ശ്രദ്ധേയമാകാര്യമാണ്‌. സ്വാതന്ത്ര സമരസേനാനി വക്കം അബ്‌ദുൽഖാദറിന്‌ കുലശേഖരവുമായി ബന്ധമുണ്ടായിരുന്നുവെന്നതും ചട്ടമ്പിസ്വാമികൾ വളരെക്കാലം ഇവിടെ താമസിച്ചിരുന്നുവെന്നതും വളരെ ശ്രദ്ധേയമാണ്‌. നാടകരംഗത്തെ പ്രമുഖ കലാകാരനായ ഓച്ചിറ ശങ്കരൻകുട്ടിയെ കൂടാതെ പല കലാ സാംസ്‌ക്കാരിക രംഗങ്ങളിൽ തങ്ങളുടെ കഴിവുകൾ അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രാമത്തെക്കുറിച്ചോർത്ത്‌ ഒരായിരം തവണ അഭിമാനിക്കാം.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നവോത്ഥാനപ്രസ്ഥാനത്തിനും കുലശേഖരപുരം പ്രദേശത്ത് ശക്തമായ സ്വാധീനം ലഭിച്ചിരുന്നതായി കാണാം. ശ്രീനാരായണ ഗുരു ആരംഭിച്ച പ്രസ്ഥാനത്തിന്റെ അലകള്‍ കുലശേഖരപുരത്തും സാമൂഹിക അനാചാരങ്ങള്‍ക്കും മനുഷ്യനിലെ വേര്‍തിരിവുകള്‍ക്കെതിരായ ശക്തിയായി. 1894 ലും അതിനുശേഷവും ശ്രീനാരായണഗുരു പലവട്ടം കുലശേഖരപുരത്ത് വരികയും താമസിക്കുകയും സമുദായത്തില്‍ നിലനിന്നിരുന്ന താലികെട്ട്, പുളികുടി, തിരണ്ടുകുളി തുടങ്ങിയ അനാചരങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ധനം ശേഖരിക്കാനുള്ള വേണ്ടിയുള്ള യാത്രയ്ക്കിടയില്‍ ആദിനാട്‌ തെക്ക് കരിച്ചാലില്‍ വീട്ടിലും തുറയില്‍ വീട്ടിലും താഴത്തോടത്ത് ആശ്രമത്തിലും ഗുരു വരികയും പലരുമായി ചര്‍ച്ചകളും ആശയവിനിമയവും നടത്തിയതിന് രേഖകളുണ്ട്. അദ്ദേഹത്തോടൊപ്പം മഹാകവി കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവര്‍ ഇവിടെ വരികയും നിരവധി ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

കേരളം കണ്ട മറ്റൊരു മഹായോഗിവര്യനായ ചട്ടമ്പി സ്വാമികളും തന്റെ ജീവിതത്തില്‍ നല്ലൊരു കാലം കുലശേഖരപുരത്ത് കഴിഞ്ഞിട്ടുണ്ട്. കുലശേഖരപുരം പത്താം വാര്‍ഡില്‍ ഇപ്പോഴുള്ള താഴത്തോടത്ത് ആശ്രമത്തിലാണ് സ്വാമികളും ശിഷ്യന്മാരും താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ഈ പ്രദേശത്ത് നല്ല സ്വാധീനം ലഭിച്ചിട്ടുണ്ട്. ചട്ടമ്പിസ്വാമികളുടെ പ്രഥമ ശിഷ്യനായ ശ്രീനീലകണ്ഠ തീര്‍ത്ഥപാദരുടെ സ്മാരകമായി താഴത്തോടത്ത് കെ.വേലായുധന്‍പിള്ള സ്ഥാപിച്ചതാണ് പുതിയ കാവിലെ എസ്.എന്‍.ടി.വി സംസ്കൃത സ്കൂള്‍.

ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തനക്ഷത്രമായ വക്കം അബ്ദുള്‍ ഖാദര്‍ കുലശേഖപുരവുമായി നാഭീ-നാളി ബന്ധമുള്ള ദേശസ്നേഹിയായിരുന്നു.ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അബ്ദുള്‍ ഖാദര്‍, സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ യില്‍ ചേരുകയും രാജ്യം വിട്ടുപോവുകയും ചെയ്തു. പിന്നീട് ഇന്ത്യയില്‍ വന്ന് നിയോഗിക്കപ്പെട്ട അദ്ദേഹം ഇന്ത്യയില്‍ വച്ച് ബ്രിട്ടീഷുകാരാല്‍ പിടിക്കപ്പെടുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്ത് തൂക്കിക്കൊല്ലുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ മാതാവ് കുലശേഖരപുരത്തുകാരിയാണെന്നും അദ്ദേഹം ജനിച്ചത് കുലശേഖപുരത്താണെന്നും ചരിത്രരേഖകള്‍ വ്യക്തമാകുന്നു.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിരവധി പേര്‍ കുലശേഖരപുരത്ത് ഉണ്ടായിരുന്നു. കലാ-സാംസ്കാരിക രംഗങ്ങളിലും കുലശേഖരപുരത്തുകാര്‍ പലരും ഉയര്‍ന്നുവന്നിട്ടുണ്ട്. വളരെ പണ്ട് മുതല്‍ തന്നെ ഈ പഞ്ചായത്തില്‍ തുറയില്‍, വെള്ളങ്ങാട്ട് കുടുംബങ്ങളിലെ കാരണവന്‍മാര്‍ കഥകളി യോഗങ്ങള്‍ സംഘടിപ്പിക്കുകയും നിലനിറുത്തുകയും ചെയ്തിരുന്നു. മറ്റ് കലാരൂപങ്ങളും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു.

കേരളത്തിലൊട്ടാകെ പ്രസിദ്ധനായ എ.പി.കളയ്ക്കാടന്റെ നേത്യത്വത്തിലാണ് പുരോഗമന സാഹിത്യപ്രസ്ഥാനം ഈ പ്രദേശത്ത് രൂപമെടുത്തത്. പിന്നീട് നീലികുളം കുട്ടന്‍പിള്ള, എന്‍.രാജശേഖരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ പോലുള്ള സാംസ്കാരിക പ്രസ്ഥാനങ്ങള്‍ ഈ പ്രദേശത്ത് വ്യാപകമായി. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വായനശാലയാണ് വള്ളിക്കാവ് സംസ്കാരം സന്ദായനി. കടമ്പാട്ട് കെ. വാസുദേവശര്‍മ്മയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഗ്രാമസേവാസംഘം വായനശാലയാണ് പഞ്ചായത്ത് സാംസ്കാരികനിലയം. പിന്നീട് കാട്ടില്‍ക്കടവ് പ്രകാശം ഗ്രന്ഥശാലയും നീലികുളം ഗാന്ധിസ്മാരക വായനശാലയും ആദിനാട് തെക്ക് എസ്.എന്‍ ലൈബ്രറിയും അരുണോദയം ഗ്രന്ഥശാലയും സ്ഥാപിക്കപ്പെട്ടു.


കുലശേഖരപുരത്തിന്റെ ആധുനിക വിദ്യഭ്യാസ ചരിത്രം ആരംഭിക്കുന്നത് 1894 ആണ്. തുടക്കത്തില്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിനു വടക്ക് ചങ്ങന്‍കുളങ്ങര ദേവസ്വം കെട്ടിട്ടത്തില്‍ പ്രവര്‍ത്തിച്ച് ഈ സ്കൂള്‍ പില്‍ക്കാലത്ത് വാരിക്കോലില്‍ കേശവപിള്ള ദാനമായി നല്‍കിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് പലപ്പോഴായി ആവശ്യമായ ഭൂമി വാങ്ങി ചേര്‍ക്കുകയുണ്ടായി. പ്രസിദ്ധ പണ്ഡിതന്‍ സി.എസ്. സുബ്രഹ്മണ്യന്‍പോറ്റി ഒരു കാലത്ത് ഈ സ്കൂളില്‍ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. പ്രൈമറി സ്കൂളായിരുന്ന ഈ സ്ഥാപനം പടിപടിയായി യു.പി സ്കൂളും ഹൈസ്കുളൂമായി ഉയര്‍ത്തിയെടുക്കുന്നതില്‍ എന്‍.ശ്രീധരനും മുത്തോംവീട്ടില്‍ രാമന്‍പിള്ളയും മുഖ്യപങ്കുവഹിച്ചിരുന്നു. ഈ പഞ്ചായത്തിലെ മറ്റൊരു വിദ്യാലയമായ ആദിനാട് ശക്തികുളങ്ങര സ്കൂള്‍ 1971 സ്ഥാപിക്കപ്പെട്ടു. പിന്നീട് പലകാലങ്ങളിലായി ഇതര സ്കൂളുകളും നിലവില്‍ വന്നു. ഈ വിദ്യാലയങ്ങളെല്ലാം തന്നെ പ്രദേശത്ത ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതിയില്‍ വിലമതിക്കാനാവാത്ത പങ്കാണ് നിര്‍വഹിച്ചിട്ടുള്ളത്.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !