പ്രകൃതിരമണീയമായ ആലപ്പാട് ഗ്രാമം

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിയ്‌ക്ക്‌ ഏകദേശം അഞ്ചു കിലോമീറ്റർ പടിഞ്ഞാറുവശത്ത്‌ ടി.എസ്‌ കനാലിനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കൊച്ചു ദ്വീപു പോലെ കിടക്കുന്ന പ്രദേശമാണ് ആലപ്പാട് ഗ്രാമം. എ.ഡി. ഒന്നാം നൂറ്റാണ്ടോടുകൂടി കടലിന്റെ അപൂര്‍വ്വ പ്രതിഭാസമായ ചാകരയില്‍ നിന്നാണ് ഈ ഭൂപ്രദേശം രൂപം കൊണ്ടത് എന്ന് അനുമാനിക്കപ്പെടുന്നു.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #18.97.9.170, Browser - #Unknown, Content accessed - #06/12/2024 04:00:05 PM (UTC), Tracking code - #1706041621733500805]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

1953-ല്‍ കുലശേഖരപുരം, ദേവികുളങ്ങര, കരുനാഗപ്പള്ളി വില്ലേജുകളിലായി വ്യാപിച്ചു കിടന്നിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്ത് ആലപ്പാട് പഞ്ചായത്ത് രൂപീകൃതമായി.


തമിഴ്നാട്ടിലെ കാവേരി പൂം പട്ടണത്തില്‍ നിന്നും ആറുകളുടെ തീരം വഴി സഹ്യന്റെ കിഴക്കു ഭാഗത്ത് എത്തി ആരുവാമൊഴി, കുമിളി, വാളയാര്‍, വൈത്തിരി തുടങ്ങിയ പാതകള്‍ വഴി ഇന്നു കേരളമെന്നറിയപ്പെടുന്ന പ്രദേശത്തെ കായലോരങ്ങളിലും കടലോരങ്ങളിലും ആറ്റിറമ്പുകളിലും തങ്ങിയ ജനതയില്‍ ഒരു വിഭാഗമാണ് ഇന്നത്തെ ആലപ്പാട്ടു പഞ്ചായത്ത് പ്രദേശത്ത് അധിവസിക്കുന്നത് എന്നനുമാനിക്കുന്നു.


ഈ ജനവിഭാഗത്തോടൊപ്പം ശൈവ പിള്ളമാരും ഈഴവരും പുലയരും ക്രിസ്തീയ വിഭാഗക്കാരുമാണ് ഇവിടുത്തെ ജനത. എന്നാല്‍ ശൈവ പിള്ളമാര്‍ പില്‍ക്കാലങ്ങളില്‍ ഇവിടം വിട്ടു പോവുകയും ചെയ്തു. കാവേരി പൂംപുഹാര്‍ പ്രദേശത്തു നിന്നും യുദ്ധത്തെ തുടര്‍ന്നു പലായനം ചെയ്ത ഒരു രാജവംശത്തിന്റെ പരമ്പരയില്‍ പെട്ടവര്‍ തോണിയിലും പായ്കപ്പലുകളുമായി കന്യാകുമാരി മുനമ്പ് ചുറ്റി അറേബ്യന്‍ കടലിന്റെ തീര പ്രദേശങ്ങളില്‍ പലയിടത്തായി വാസമുറപ്പിച്ചുവെന്ന് മറ്റൊരു വിശ്വാസമുണ്ട്. ഈ വിഭാഗമാണ് ഇന്നത്തെ ആലപ്പാട് പഞ്ചായത്തിലെ മുന്‍ തലമുറക്കാര്‍ എന്നു കരുതപ്പെടുന്നു.


അന്ന് പൂംപുഹാറില്‍ നിലവിലുണ്ടായിരുന്ന പല ആചാര രീതികളും ഈ വിഭാഗവും അതേപോലെ അനുവര്‍ത്തിച്ചു വന്നിരുന്നു. ഈ പ്രദേശത്തെ ലോക പ്രശസ്‌തമാക്കുന്ന പല കാര്യങ്ങളില്‍ പ്രധാനമായത് ഇവിടുത്തെ കരിമണല്‍ നിക്ഷേപവും ശ്രീ മാതാ അമൃതാനാന്ദമയിയുടെ ആസ്ഥാനവുമാണ്.


സംസാര ഭാഷയില്‍ തമിഴ് സ്വാധീനം വളരെയധികം ഉണ്ടായിരുന്നുവെന്നും മാത്രമല്ല വ്യക്തികള്‍ക്കും സ്ഥലങ്ങള്‍ക്കും നാമകരണം ചെയ്യുന്നതില്‍ പോലും ഈ തമിഴ് സ്വാധീനം വളരെ പ്രകടമായിരുന്നു. പഞ്ചായത്തില്‍ മത്സ്യബന്ധ രംഗത്തെപ്പോലെതന്നെ ഒട്ടും അപ്രധാനമല്ലാത്ത ഒരു മേഖലയായിരുന്നു കയര്‍ വ്യവസായം. ആലപ്പാടന്‍ കയര്‍ ലോക വിപണിയില്‍ തന്നെ ഏറ്റവും മുന്‍പന്തിയിലായിരുന്നു. പ്രസിദ്ധമായ ഈ കയര്‍ മൂലം ആലപ്പാടു പഞ്ചായത്തിലെ ലോഹ മണല്‍ ശ്രദ്ധിക്കപ്പെട്ടതോടെ പല വിദേശ കമ്പനികളും ലോഹമണലിന്റെ ഉറവിടം അന്വേഷിച്ച് ഈ പഞ്ചായത്തിലെത്തി.


1911-ല്‍ ഒരു ജര്‍മ്മന്‍ കമ്പനിയാണ് ലോഹ മണല്‍ ഖനനം ഇവിടെ ആരംഭിച്ചത്. 1932 മുതല്‍ എഫ്.എക്സ്. പെരേര സണ്‍സ് എന്ന സ്ഥാപനവും 1959 വരെ ഹോപ് കിന്‍സ് & വില്യംസ് എന്ന വിദേശ കമ്പനിയും ഖനനം നടത്തി വന്നിരുന്നു. ആലപ്പാട് അറത്തില്‍ റ്റി.എന്‍.പി കമ്പനിയുടെ കരിമണല്‍ സെപ്പറ്റേഷന്‍ പ്ളാന്റ് ഉണ്ടായിരുന്നു. 42 കരകള്‍ ചേര്‍ന്ന് നടത്തുന്ന ഓച്ചിറ ഉത്സവത്തില്‍ ഒമ്പതാം ഉത്സവം നടത്തുവാനുള്ള അവകാശവും ഈ പഞ്ചായത്തിലുള്ളവര്‍ക്കാണ് (ആലപ്പാട്ടു മുതല്‍ അഴീക്കല്‍ വരെ).


സാംസ്ക്കാരിക കലാരംഗങ്ങളില്‍ ഉന്നതമായ വ്യക്തിമുദ്ര പതിപ്പിച്ച ഉന്നതരായ വ്യക്തികള്‍ ഈ പഞ്ചായത്തില്‍ ജീവിച്ചിരുന്നു. പണ്ഡിറ്റ് കുഞ്ഞുപിള്ള പണിക്കര്‍, ഡോ.വേലുക്കുട്ടി അരയന്‍, അഴീക്കല്‍ കൃഷ്ണന്‍ കുട്ടി തുടങ്ങിയ സംസ്കൃത കലാ ആചാര്യന്മാരും തെക്കയ്യത്തു രാമന്‍ കുഞ്ഞാശാന്‍ എന്ന കഥകളി ആചാര്യനും, ചാലിതെക്കതില്‍ ദാമോദരന്‍ ആശാന്‍ എന്ന തായമ്പക വിദഗ്ധനും, ഭാഷാ പണ്ഡിതനായ പി. അരുമനായക പണിക്കര്‍ എന്നിവരാണവര്‍.


ഡോ. വേലുക്കുട്ടി അരയന്റെ ചരിത്രം ഈ പഞ്ചാത്തിന്റേയും സമുദായത്തിന്റേയും കൂടി ചരിത്രമാണ്. ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം രചിച്ച പണ്ഡിതനാണ് ശ്രീ.കെ.കെ പണിക്കര്‍ എന്ന കുഞ്ഞുപിള്ള പണിക്കര്‍. അസുര വാദ്യമായ ചെണ്ടവായന റേഡിയോയിലൂടെ കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ദാമോദരനാശാനാണ്.


വിദ്യാഭ്യാസ രംഗത്ത് ഏറേ മുന്നില്‍ പോയ ഒരു പഞ്ചായത്താണിത്. സമ്പൂര്‍ണ്ണ സാക്ഷരരായി കേരളം പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പുതന്നെ ഇവിടുത്തെ സാക്ഷരത 89% ആയിരുന്നു. കരുനാഗപ്പള്ളി, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ ഏതാണ്ട് ആദ്യത്തെ മലയാളം സ്കൂള്‍ അഴീക്കല്‍ ആയിരുന്നു.


ചെറിയഴിക്കലെ എല്‍.എം.എസ് മിഷ്യന്‍ ഹോസ്പിറ്റലാണ് ആതുര ശ്രുശ്രൂഷ രംഗത്തു കടന്നുവന്ന ആദ്യത്തെ സ്ഥാപനം. ഇന്നു മയിലാടുംകുന്ന് എന്നു വിളിക്കുന്ന പ്രദേശത്താണ് ഹോസ്പിറ്റല്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ശ്രായിക്കാട് 1954-ല്‍ ഒരു ആയൂര്‍വേദ ഡിസ്പന്‍സറിയും 1968 ല്‍ ആലപ്പാടു ഗവ.അലോപ്പതി ഡിസ്പെന്‍സറിയും പ്രവര്‍ത്തനം ആരംഭിച്ചു.


കടലിനും കായലിനും മദ്ധ്യേയുള്ള പഞ്ചായത്തിന്റെ പ്രകൃതി വളരെയധികം ആള്‍ക്കാരെ ആകര്‍ഷിച്ചിരുന്നു. നിരവധി സാഹിത്യകാരന്മാരും സാമൂഹിക നായകന്മാരും സാഹിത്യ സംവാദത്തിനും നര്‍മ്മ സല്ലാപത്തിനും പഞ്ചായത്തിന്റെ കടലോരത്തില്‍ സന്ദര്‍ശകരായിരുന്നു. കുമാരനാശാന്‍, ശൂരനാട് കുഞ്ഞന്‍ പിള്ള, സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി, തോപ്പില്‍ ഭാസി, കാമ്പിശ്ശേരി കരുണാകരന്‍, ഒ.എന്‍.വി തുടങ്ങിയ എത്രയോ സാഹിത്യകാരന്‍മാര്‍ ഇവിടുത്തെ സന്ദര്‍ശകര്‍ ആണ്. സി.കേശവന്‍, ശ്രീകണ്ഠന്‍നായര്‍, ബേബിജോണ്‍, കെ.ബാലകൃഷ്ണന്‍, പട്ടം താണുപിള്ള, ഡോ.പല്‍പ്പു തുടങ്ങി അനവധി രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ഇവിടെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒളിവുവാസത്തിനും എത്തിയിരുന്നു. 1978 ല്‍ ചെറിയഴീക്കലേക്കാണ് ആദ്യമായി പഞ്ചായത്തിന്റെ ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്.


ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 1954 ല്‍ ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. വിപ്ളവ പ്രസ്ഥാനങ്ങളിലെ പല നേതാക്കന്‍മാര്‍ക്കും ഒളിതാവളമായി ഈ പഞ്ചായത്ത് വര്‍ത്തിച്ചിട്ടുണ്ട്. ഡോ:വേലുകുട്ടി അരയന്റെ പത്രാധിപത്യത്തില്‍ തുടങ്ങിയ ‘അരയന്‍ ‘ പത്രം സംസ്ഥാനത്തൊട്ടൊകെ തന്നെ ജനങ്ങളില്‍ ദേശീയ ബോധവും സ്വാതന്ത്ര്യസമരാവേശവും വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.


മനുഷ്യസ്‌നേഹത്തിൻ മൂർത്തിമത്‌ഭാവമായ മാതാ അമൃതാനന്ദമയിയുടെ ജന്മം കൊണ്ട്‌ ധന്യമായ ഒരു ദ്വീപു പോലെ കിടക്കുന്ന ഈ ഗ്രാമത്തിൽ 1977-ല്‍ പണിക്കർകടവ്‌ പാലം വന്നതോടെ ഇവിടേയ്‌ക്കുള്ള യാത്ര എളുപ്പായി. ഇപ്പോൾ കല്ലുംമൂട്ടികടവ്‌ പാലവും യാഥാർത്‌ഥ്യമായി. ആലപ്പാട്‌ പഞ്ചായത്തിൻ വടക്കേയറ്റമായ അഴീക്കൽ ഭൂപ്രകൃതികൊണ്ട്‌ ഒരു മത്സ്യബന്ധന തുറമുഖത്തിനു യോജ്യമായതിനാൽ ഉയർന്ന നിലവാരത്തിൽ ഒരു ഫിഷിംഗ്‌ ഹാർബറിൻ പണി ഇവിടെ പുരോഗമിക്കുകയാണ്‌. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇവിടുത്തെ അഴീക്കൽ ബീച്ചും വളരെ പ്രശസ്‌തമാണ്‌.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !