ചരിത്രമുറങ്ങുന്ന നമ്മുടെ കരുനാഗപ്പള്ളി

കരുനാഗപ്പള്ളി : ഏതാണ്ട്‌ 400 വർഷങ്ങൾക്ക്‌ മുമ്പ്‌ മലബാറിൽ പ്രസിദ്ധനായ ഒരു മുസ്ലീം പുരോഹിതനുണ്ടായിരുന്നു. അദ്ധേഹത്തിൻ അനുഗ്രഹാശിസുകളോടെ ‘ആലിഹസ്സൻ’ എന്ന പേരുള്ള സിദ്ധൻ തെക്കോട്ട്‌ പ്രയാണമാരംഭിച്ചു. അങ്ങനെ അദ്ധേഹം ഓച്ചിറയിൽ എത്തുകയും അവിടെ നിന്നും പുതിയകാവ്‌ എന്ന സ്ഥലത്തെത്തുകയും ചെയ്‌തു. അന്ന്‌ കൊടും കാടായ ഈ സ്ഥലത്ത്‌ കരിനാഗത്തിൻ വിഹാരരംഗമായിരുന്നു. കരിനാഗത്തെ പേടിച്ച്‌ ജനങ്ങളാരും തന്നെ ഇതു വഴി നടന്നു പോകാറില്ലായിരുന്നു. പക്ഷെ സിദ്ധന്‍ തനിക്ക്‌ കുറച്ച്‌ സ്ഥലം വേണമെന്ന്‌ രാജാവിനോട്‌ ആവശ്യപ്പെടുകയും രാജാവ്‌ കരിനാഗങ്ങളുടെ കേന്ദ്രമായിരുന്ന സ്ഥലം സിദ്ധനു നല്‍കുകയും ചെയ്‌തു. സിദ്ധൻ കാട്‌ വെട്ടിത്തെളിച്ചുകൊണ്ടിരുന്നപ്പോൾ കരിനാഗം പ്രത്യക്ഷപ്പെടുകയും നാഗത്തെ തന്ത്രപൂർവ്വം കൂട്ടിലാക്കി രാജസന്നിധിയിൽ എത്തിക്കുകയും ചെയ്‌തു. സിദ്ദൻ പെട്ടെന്ന്‌ കൂടു തുറന്നതും കരിനാഗം പുറത്തു ചാടുകയും ചെയ്‌തത്‌ ഒന്നിച്ചായിരുന്നു. ഈ സമയം രാജാവും പരിവാരങ്ങളും ആകെ ഭയന്നു വിറച്ചു. ദിവ്യൻ അതിനെ വീണ്ടും കൂട്ടിലാക്കി കാട്ടിൽ കൊണ്ടുവന്നു വിട്ടു. പക്ഷെ പിന്നീട്‌ ആരും ഈ കരിനാഗത്തെ ഈ പ്രദേശത്ത്‌ കണ്ടില്ലത്രേ. സന്തുഷ്‌ടനായ രാജാവ്‌ ഒരു  പള്ളി കെട്ടുവാൻ സിദ്ധന്‌ അനുമതി നൽകുകയും അങ്ങനെ ആ വഴിയരികിൽ ചെറിയൊരു മുസ്ലീം പള്ളി പണിയുകയും ചെയ്‌തു. കരിനാഗത്തിൻ ശല്യമുണ്ടായിരുന്ന സ്ഥലത്തെ പള്ളിക്ക്‌ കരുനാഗപ്പള്ളി എന്ന പേരു ലഭിച്ചുവെന്നും പറയപ്പെടുന്നു. പിന്നീട്‌ ഈ സ്ഥലവും ‘കരുനാഗപ്പള്ളി’ എന്ന പേരിൽ അറിയപ്പെട്ടു എന്നാണ്‌ ഐതീഹ്യം.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #18.206.12.31, Browser - #Unknown, Content accessed - #28/03/2024 12:02:54 PM (UTC), Tracking code - #11000873691711627374]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

പള്ളി എന്നത് ബുദ്ധമതകേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നുവെന്നും കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. കരുനാഗപ്പള്ളി മരുതൂർക്കുളങ്ങരയിൽ നിന്നും കണ്ടെടുത്ത “പള്ളിക്കൽ പുത്രൻ” ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുറെ നാൾ ഇതു കരുനാഗപ്പള്ളിയിൽ പടനായർക്കുളങ്ങര അമ്പലത്തിനു പടിഞ്ഞാറു വശം സ്ഥാപിച്ചിരുന്നതായും ചിലർ പറയുന്നു. ഇപ്പൊൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ്‌ പടനായർകുളങ്ങര ക്ഷേത്രം. ശിവപ്രതിഷ്‌ടയെ കൂടാതെ കൃഷ്‌ണ പ്രതിഷ്‌ഠയും നാലമ്പലത്തിനുള്ളിൽ തന്നെയുള്ള ഈ ക്ഷേത്രത്തിൽ രണ്ടു വിഗ്രഹങ്ങളും നാലമ്പലത്തിൽ തന്നെ പ്രതിഷ്‌ഠിക്കുവാനുള്ള കാരണം ഇങ്ങനെ പറയപ്പെടുന്നു; – രണ്ടു വഴിപോക്കർ നടന്നു തളർന്ന്‌ കരിനാഗപ്പള്ളിയിലെത്തി – സാക്ഷാൽ പരമശിവനും ശ്രീകൃഷ്‌ണനും പരമശിവന്‌ ഒന്നു കുടിയിരിക്കാന്‍ പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍ ശ്രീകൃഷ്‌ണനെ പറഞ്ഞയച്ചു. കൃഷ്‌ണൻ സ്ഥലം കണ്ടുപിടിച്ച്‌ അവിടെ സ്വയം പ്രതിഷ്‌ഠിച്ചു. ശിവന്‍ വളരെനേരം കാത്തിരുന്നശേഷം തിരക്കിയപ്പോഴാണ്‌ സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞയച്ച വിരുതൻ സ്വയം പ്രതിഷ്‌ടനായതറിഞ്ഞത്‌. പിന്നെ ശിവനും വൈകിയില്ല. അദ്ദേഹവും തൊട്ടടുത്ത്‌ സ്ഥാനമുറപ്പിച്ചു. ഇതാണത്രേ ഐതീഹ്യം.

പണ്ടാരത്തുരുത്ത്‌ ക്രിസ്‌ത്യൻ പള്ളി പോർച്ചു ഗീസുകാർ നിർമ്മിച്ചതാണെന്നാണ്‌ പറയപ്പെടുന്നത്‌. സമുദ്രയാത്രചെയ്‌തപ്പോൾ കര കാണാതെ വലഞ്ഞ പോർച്ചുഗീസുകാർ തങ്ങൾ എത്തുന്ന സ്ഥലത്ത്‌ ഒരു പള്ളി പണിയാമെന്ന്‌ നേർച്ച നേരുകയും, ആ നേർച്ചപ്രകാരം പണ്ടാരത്തുരുത്തിൽ എത്തിയ പോർച്ചുഗീസുകാർ പണിത ക്രിസ്ത്യൻ പള്ളിയാണിത്‌. അതിനാൽ ഈ പള്ളി പോർച്ചുഗീസ്‌ പള്ളി എന്നറിയപ്പെടുന്നു.

വടക്കുകിഴക്ക് ഭാഗത്തുനിന്നും തെക്കുപടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഒരു തീരസമതല പ്രദേശമാണ് ഇവിടം. തോടുകള്‍ വടക്കുനിന്നും തെക്കോട്ടും അവിടെ നിന്നും പടിഞ്ഞാറോട്ടും ഒഴുകുന്ന രീതിയാണ് കാണുന്നത്. കാര്‍ഷിക മേഖലകളാക്കി തരം തിരിക്കുമ്പോള്‍ ഓണാട്ടുകര മേഖലയിലാണ് കരുനാഗപ്പളളി ഉള്‍പ്പെടുന്നത്. ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍ തോടുകളും കുളങ്ങളും ആണ്.

കൃഷി കഴിഞ്ഞാല്‍ ബഹുഭൂരിപക്ഷം സാധാരണക്കാരും പണ്ട് ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരുന്നത് രണ്ട് പരമ്പരാഗത ചെറുകിട വ്യവസായങ്ങള്‍ ആയിരുന്ന കയറും കൈത്തറിയും ആയിരുന്നു. ഇതിനു പുറമെ നാടന്‍ ചക്കില്‍ എണ്ണയാട്ട്, കക്കാനീറ്റ്, വളളംകെട്ട്, ബോട്ട് നിര്‍മ്മാണം എന്നീ ചെറുകിട വ്യവസായങ്ങളും ഈ പ്രദേശത്തുണ്ടായിരുന്നു. 35 വര്‍ഷത്തിലധികം പഴക്കമുളള ഗംഗ ടൈല്‍ ഫാക്ടറിയാണ് നഗരസഭയിലെ ഏറ്റവും പഴക്കം ചെന്ന ചെറുകിട യൂണിറ്റ്. ഇത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. നാളികേര സംസ്കരണത്തിനു വേണ്ടിയുള്ള കൊപ്രാ പുരകള്‍ നിലവിലുണ്ട്. പരമ്പരാഗത വ്യവസായങ്ങളുടെ മേഖലയായിരുന്ന പ്രദേശത്ത് ആധുനിക ചെറുകിട കുടില്‍ വ്യവസായ സംരംഭങ്ങളായ തീപ്പെട്ടി, മെഴുകുതിരി, ചന്ദനത്തിരി, അലുവ, അലുമിനിയം ഫാക്ടറി, ബ്രഡ്ഡ്, ബേക്കറി സാധനങ്ങള്‍, ആര്‍ട്ടിസ്റ്റ് ബ്രഷ്, ആയൂര്‍വേദ മരുന്ന്, ഹോളോബ്രിക്സ്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, എന്‍ജിനീയറിംഗ് വര്‍ക് ഷോപ്പുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയുടെയെല്ലാം നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടുതലും സ്വകാര്യ മേഖലയിലാണ്. തഴപ്പായ് നെയ്ത്ത് തൊഴിലാക്കിയവരും പ്രദേശത്ത് അങ്ങിങ്ങായി ഉണ്ട്. എല്ലാ വ്യവസായ യൂണിറ്റുകളിലും ഭൂരിഭാഗവും സ്ത്രീകളാണ് തൊഴിലെടുക്കുന്നത്. കയര്‍ വ്യവസായത്തിനാണ് പരമ്പരാഗത മേഖലയില്‍ പ്രമുഖ സ്ഥാനം.

ഉന്നതമായ സാംസ്കാരിക പാരമ്പര്യമുള്ള ഉറവിടങ്ങളില്‍ ഒന്നാണ് കൊച്ചു ഗ്രാമമായ കരുനാഗപ്പളളി. കഥകളിക്ക് പുതിയ മാനം നല്‍കിയ നാട്ടില്‍ നാടന്‍ കലകളായ പുലിവേഷം, കാക്കാരിശ്ശി നാടകം, വില്പാട്ട്, കോലടികളി, തിരുവാതിരക്കളി, പടയണി, ശാസ്താംപാട്ട് തുടങ്ങിയവയെല്ലാം സര്‍വ സാധാരണമായിരുന്നു. ശാസ്ത്രീയ സംഗീതജ്ഞരായിരുന്ന ചെല്ലപ്പന്‍ ഭാഗവതര്‍, കണ്ണമംഗലം ശിവരാമ ഭാഗവതര്‍, ശിവറാം ഭാഗവതര്‍, ഫ്ളുട്ട് വിദഗ്ദ്ധന്‍ സേതു മാസ്റ്റര്‍, നാദസ്വര വിദ്വാന്‍ പുല്ലന്തറ പി.കെ.ഷണ്‍മുഖന്‍ ഭാഗവതര്‍, കഥകളി ആചാര്യനും ശ്രീനാരായണ ഗുരുവിന്റെ സമകാലീനനുമായിരുന്ന ശ്രീ പന്നിശ്ശേരി നാണുപിള്ള തുടങ്ങിയ മഹത് വ്യക്തികൾ നമ്മുടെ നാടിന് നല്കിയ സംഭാവനകള്‍ എന്നും നമ്മൾ ഓർക്കേണ്ടതായ ഒരു കാര്യം തന്നെയാണ്. ചിത്രരചനാ രംഗത്ത് പ്രതിഭകളായിരുന്ന അച്യുതന്‍ പിളളയും ഉപേന്ദ്രനാഥും അവരുടേതായ സംഭാവനകള്‍ നമ്മുടെ നാടിന് നല്കിയിട്ടുണ്ട്. നാടക സമിതികള്‍, നൃത്ത സംഘങ്ങള്‍ തുടങ്ങി സമസ്ത മേഖലയിലും നാടിന്റേതായ സംഭാവനകള്‍ സാംസ്കാരിക കേരളത്തിന് നല്‍കാന്‍ പൂര്‍വികര്‍ക്കു കഴിഞ്ഞിട്ടുണ്ട്.

അദ്ധ്യാപകൻ, കവി, വിവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന സി.എസ്. സുബ്രമണ്യൻ പോറ്റിയുടെ ജന്മം കൊണ്ടു കൂടി ധന്യമാണ് നമ്മുടെ ഈ കരുനാഗപ്പള്ളി. ജോലിയുടെ ആദ്യ വർഷത്തിൽത്തന്നെ നാല്പതോളം പ്രാഥമിക വിദ്യാലയങ്ങൾ താലൂക്കിൽ ആരംഭിക്കാൻ അദ്ധേഹം നേതൃത്വം നൽകി. കരുനാഗപ്പള്ളിയിൽ ആദ്യമായി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ സ്ഥാപിച്ചത്(1917) അദ്ദേഹമാണ്. സ്ഥലവും കെട്ടിടവും അദ്ദേഹം തന്നെ സംഭാവന നൽകി. അത് ഹൈസ്ക്കൂളായി ഉയർത്തിയതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. കരുനാഗപ്പള്ളിയിൽ ഒരു പോലീസ് സ്റ്റേഷനു വേണ്ട സ്ഥലവും സൗജന്യമായി അദ്ധേഹം നൽകി. നമ്മൾ കരുനാപ്പള്ളിക്കാർക്കുവേണ്ടി സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സാർ നൽകിയ ഒരായിരം സംഭാവനകൾ നമ്മൾ എന്നും ഓർക്കേണ്ട കാര്യമാണ്.

ജാതിമതഭേദമെന്യേ സമസ്ത ജനവിഭാഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുവെന്നതാണ് കരുനാഗപ്പള്ളി നിവാസികളുടെ പ്രത്യേകത. കരുനാഗപ്പള്ളിയിപ്പോൾ ഓരോ ദിവസം കഴിയും തോറും ഒരുപാടു ഉയരങ്ങൾ കീഴടക്കി ഏറ്റവും വലിയ ഒരു പട്ടണം അയിക്കൊണ്ടിരിക്കുകയാണെന്നതിൽ നമ്മൾ കരുനാഗപ്പള്ളിക്കാർക്ക് ഒരുപാട് അഭിമാനിക്കാം…




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !