കരുനാഗപ്പള്ളിയിലെ കുഞ്ഞു കലാകാരി ഗൗരി സുനിൽ വരച്ച ചിത്രങ്ങൾ കാണാം

കരുനാഗപ്പള്ളി: ചിത്രകലയിൽ വിസ്‌മയം തീർത്ത് കരുനാഗപ്പള്ളി കുലശേഖരപുരം ചമ്പൻകോട്ട് യു.പി. സ്ക്കൂളിലെ  ആറാം ക്ലാസ് വിദ്യർത്ഥിനിയായ ഗൗരി സുനിൽ . വളരെ അതിശയിപ്പിക്കുന്ന വിധമാണ് ഈ കൊച്ചു മിടുക്കി വരയ്ക്കുന്ന ചിത്രങ്ങൾ…. നിമിഷങ്ങൾക്കുള്ളിലാണ് ഈ കുട്ടി മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നത് …. കരുനാഗപ്പള്ളി ആലുംകടവ് ജംഗ്ഷനിൽ പൂക്കട നടത്തുന്ന ആദിനാട് തെക്ക് പൂങ്കാവനത്തിൽ  സുനിൽ കുമാറിന്റെയും (അനി സുനി) സരിതയുടെയും മൂത്ത മകളാണ് ഗൗരി. മൂന്നര വയസ്സുള്ള ശബരി സുനിലാണ് സഹോദരൻ.

പെൻസിൽ ഡ്രായിങ്ങിനോട് ഏറ്റവും പ്രീയമുള്ള ഗൗരി മൂന്നു തവണ ജില്ലാ ചിത്രരചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. ചരിത്ര പുരുഷന്മാരുടെയും, സിനിമാ താരങ്ങളുടെയും, രാഷ്‌ട്രീയ – സാമൂഹ്യ പ്രവർത്തകരുടെയും, ദൈവങ്ങളുടെയും അങ്ങനെ വർണാഭമായ അഞ്ഞൂറിലധികം ചിത്രങ്ങളാണ് ഈ കുട്ടിയുടെ കലാ സൃഷ്ടിയായിട്ടുള്ളത്.
നിരവധി ചുവർ ചിത്രങ്ങളും ഈ കുട്ടി വരച്ചിട്ടുണ്ട്. വരച്ച ചുവർ ചിത്ര ങ്ങളിൽ കൂടുതലും കൂട്ടികൾക്ക് പ്രീയപ്പെട്ട ഡോറയും പ്രകൃതി ഭംഗിയുമാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും സിനിമാ താരങ്ങളായ മോഹൻലാലിന്റേയും ബാഹുബലി സിനിമയിലെ നായകൻ പ്രഭാസിന്റെയും അതി  മനോഹരമായ നിരവധി  ചിത്രങ്ങൾ വരച്ചിട്ടുള്ള ഈ കുട്ടി ഇവരെ നേരിട്ട്  കാണുന്നതിനുള്ള  ആഗ്രഹവും പ്രകടിപ്പിച്ചു.

പരിശീലനം ഒന്നുമില്ലാതെ സ്വതസിദ്ധമായ കഴിവിലൂടെ ഈ കുട്ടി വരയ്ക്കുന്ന ചിത്രങ്ങളുടെ മനോഹാരിത മനസിലാക്കി നമ്മുടെ കരുനാഗപ്പള്ളിയിൽ പലയിടത്തും ഗൗരി എന്ന കൊച്ചു മിടുക്കി വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിരുന്നു.  ഈ കുട്ടിയുടെ വരച്ച  കൂടുതൽ ചിത്രങ്ങൾ നേരിട്ട് കാണുവാൻ 9142211122 എന്ന  ഫോൺ നമ്പറിലേക്ക് വിളിക്കാം.

കരുനാഗപ്പള്ളി ആലുംകടവ് മുണ്ടുതറ ക്ഷേത്രത്തിലെ  ഉത്സവത്തോടനുബന്ധിച്ചു പാഞ്ചജന്യം യുവജന സംഘടന  ഈ കുട്ടി വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. അതിൽ നിന്നും കുറച്ചു ചിത്രങ്ങളിലൂടെ…. നമുക്ക് ഈ കുട്ടിയെ പ്രോത്സാഹിപ്പിക്കാം….


Gauri Sunil’s drawings.. Please promote this student…

There is a wonder in the painting, Karunagappally, Kulasekherapuram Chambankotu U.P. School Sixth standard student Gauri Sunil. Gauri is the eldest daughter of Sunil Kumar (Ani Suni) and Saritha, Poonkavanam in Adinad South, Karunagapally, Kollam, Kerala, Sunil have a small flower shop in Alumkadavu Junction, Karunagappally. Gauri has a three-year-old brother and his name is Sabari Sunil.

Gowri Sunil, who is most interested in pencil drawing, won first place in three drawing competitions – district level. She is creating amazing pictures within few moments. This kid’s art created more than 500 pictures includes historical persons, film stars, politicians and social activists, gods etc. Also painted the number of wall paintings. Most of the wall paintings are the children’s favorite Dora and the Natural beauty.

Gowri has painted lot of beautiful pictures of the Indian Prime Minister Narendra Modi, the movie stars Mohanlal and Bahubali hero Prabhas. Also, she expressed the desire to see them directly.

Gauri has a collection of paintings that showcase the beauty of the pictures painted by his own unique skills. You can call 9142211122 directly to see more of this child’s drawings.

The Panchajanyam Youth Organization organized an exhibition of paintings which depicted this child’s paintings at Karunagappally Alumkadavu Munduthara temple. Let’s encourage this kid too….


Page : /news/karunagappally-gowri-drawing-photos/
Section : karunagappally -> News -> Gowri sunil drawing
Copyright © 2003-2018 karunagappally.com , All rights reserved


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !