കരുനാഗപ്പള്ളിലെ മിടുക്കരായ കുട്ടികൾക്കായി സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസുകൾ കോഴിക്കോട് ആന്തലസ് പബ്ലിക് സ്കൂളിൽ

കരുനാഗപ്പള്ളി: കേരളത്തിലുടനീളമുള്ള മിടുക്കരായ കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷകൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള നെഹ്റു യുവകേന്ദ്രം സംഘാദൻ കേരള സോണിന്റെ (കേന്ദ്ര യുവജന കായിക മന്ത്രാലയം, ഭാരത സർക്കാർ) നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസുകൾ കരുനാഗപ്പള്ളി കോഴിക്കോട് ആന്തലസ് പബ്ലിക് സ്ക്കൂളിൽ വച്ചു നടത്തുന്നു.  

കരുനാഗപ്പള്ളിയിലും പരിസരത്തുമുള്ള സ്ക്കൂളുകളിൽ പഠിക്കുന്ന മിടുക്കരായ കുട്ടികൾക്ക് ഇതിന്റെ ഫലം ഏത്തിക്കുകയാണ് നെഹ്റു യുവകേന്ദ്രത്തിന്റെ ലക്ഷ്യം.

  • 2018 ഏപ്രിൽ മാസത്തിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്
  • അവധി ദിവസങ്ങളിൽ മാത്രമാണ് ക്ലാസ്സുകൾ ഉള്ളത്
  • 60 ദിവസങ്ങളിൽ നടത്തുന്ന ഓരോ ക്ലാസുകളും 3 മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും
  • സി.ബി.എസ്.ഇ., സ്റ്റേറ്റ് സിലബസുകളിൽ എട്ടാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന ആകെ 60 കുട്ടികൾക്കാണു അഡ്മിഷൻ
  • സ്ക്രീനിങ് ടെസ്റ്റിലൂടെയാണു ഫൈനൽ സെലക്‌ഷൻ

സ്ക്കൂളിന്റെ വാർഷികം ആഘോഷിക്കുന്ന ഫെബ്രുവരി 26 നാണു ഫൗണ്ടേഷൻ ക്ലാസുകൾക്ക്  ആരംഭം  കുറിക്കുന്ന ചടങ്ങു നടക്കുന്നത്.

താൽപര്യമുള്ള കുട്ടികൾ  ഫെബ്രുവരി 25 നകം സ്ക്കൂളിൽ പേര്  രജിസ്റ്റർ ചെയ്യണം. ഫോൺ: 0476–2625441, 96333 99815.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !